തിരുവനന്തപുരം∙ ഡോ.കെ.ജെ. റീനയെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കിയ ഉത്തരവിൽ തിരുത്തൽ വരുത്തി സര്‍ക്കാര്‍.
പകര്‍ച്ചവ്യാധിക്കാലത്ത് 15 ദിവസം ഡോ.റീന അവധിയെടുത്തതായി ഉത്തരവില്‍ പറഞ്ഞിരുന്നു. ഈ ഭാഗം ഒഴിവാക്കിയാണ് പുതിയ ഉത്തരവ്.ഉദരസംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ കാരണം രണ്ടര ദിവസം മാത്രമാണ് അവധിക്ക് അപേക്ഷിച്ചതെന്ന് ഡോ.റീന വെളിപ്പെടുത്തിയത് ആരോഗ്യവകുപ്പിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.30 വര്‍ഷത്തിലേറെ സര്‍വീസുള്ള തന്നോടു ഒരു വാക്കു പോലും പറയാതെ സ്ഥലം മാറ്റിയത് നീതി നിഷേധമാണെന്ന് ഡോ.റീനയും പറഞ്ഞിരുന്നു. തുടര്‍ന്ന് അവധിയെടുത്തതിന്റെ പേരിലല്ല ഡോ.റീനയെ ഡിഎച്ച്എസ് പദവിയില്‍നിന്നു മാറ്റിയതെന്നും സര്‍ക്കാരിനോട് ആലോചിക്കാതെ ശബരിമലയില്‍ ഡോക്ടര്‍മാരെ നല്‍കില്ലെന്നു കത്തു നല്‍കിയതിന്റെ പേരിലാണെന്നും ആരോഗ്യമന്ത്രി കെ.മുരളീധരന് പറഞ്ഞു. കോഴിക്കോട് നിപ്പ സ്ഥിരീകരിച്ച് ഫലം വന്ന കാര്യം അറിഞ്ഞിട്ടും തന്നെ അറിയിച്ചില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.
അതേസമയം, ശബരിമല വിഷയത്തില്‍ അഭിപ്രായം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ഡോക്ടര്‍മാരെ നല്‍കില്ലെന്നു കത്തില്‍ പറയുന്നില്ലെന്നും ഡോ.റീന പ്രതികരിച്ചിരുന്നു. ഡിഎച്ച്എസിനെ മാറ്റിയ വിഷയത്തില്‍ പറഞ്ഞ കാരണങ്ങള്‍ സംബന്ധിച്ച് പൊരുത്തക്കേടുകള്‍ ഉണ്ടായത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് പുതുക്കിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. പുതിയ ഡിഎച്ച്എസിനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്ന് ഉത്തരവില്‍ പറയുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.