തൃശൂര്: ജനവാസ മേഖലയിലെ വാടകവീട് കേന്ദ്രീകരിച്ച് നടത്തിയിരുന്ന ഇതരസംസ്ഥാനക്കാരുടെ അനാശാസ്യ കേന്ദ്രത്തിൽ മർദ്ദനമേറ്റ് യുവാവ് കൊല്ലപ്പെട്ടു.
ഒഡീഷ സ്വദേശിയായ ധൻപത് നായിക് (27) ആണ് തലയ്ക്കേറ്റ മാരകമായ പരിക്കുകളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് അസം, ഒഡീഷ സ്വദേശികളായ നാല് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിലുള്ള എട്ടാമത്തെ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
തൃശൂർ എം.ജി റോഡിലെ ഒരു ഹോട്ടലിലെ തൊഴിലാളികളായ ധൻപത് നായിക്കും മറ്റ് മൂന്ന് സുഹൃത്തുക്കളും കഴിഞ്ഞ ജൂൺ 18-ാം തീയതി രാത്രി 10 മണിയോടെയാണ് കുറുപ്പം റോഡിന് സമീപമുള്ള കോരപ്പത്ത് ലെയ്നിലെ വാടക വീട്ടിൽ എത്തിയത്.ഇതരസംസ്ഥാനക്കാർക്ക് മാത്രമായി ഒഡീഷ സ്വദേശികൾ തന്നെയാണ് ഈ കേന്ദ്രം നടത്തിയിരുന്നത്. ലൈംഗിക ബന്ധത്തിന് ശേഷം അവിടുത്തെ സർവീസ് മോശമാണെന്ന് ആരോപിച്ച് ധൻപതും സുഹൃത്തുക്കളും പണം നൽകാതെ അവിടെനിന്നും ഇറങ്ങിപ്പോകാൻ ശ്രമിച്ചു. ഇതോടെ കേന്ദ്രത്തിൻ്റെ നടത്തിപ്പുകാരായ സംഘവും യുവാക്കളും തമ്മിൽ കടുത്ത വാക്കേറ്റവും തർക്കവുമുണ്ടായി.
ലൈംഗിക ബന്ധത്തിന് ശേഷം അവിടുത്തെ സർവീസ് മോശമാണെന്ന് ആരോപിച്ച് ധൻപതും സുഹൃത്തുക്കളും പണം നൽകാതെ അവിടെനിന്നും ഇറങ്ങിപ്പോകാൻ ശ്രമിച്ചു. ഇതോടെ കേന്ദ്രത്തിൻ്റെ നടത്തിപ്പുകാരായ സംഘവും യുവാക്കളും തമ്മിൽ കടുത്ത വാക്കേറ്റവും തർക്കവുമുണ്ടായി.ഇടിവള ഉപയോഗിച്ച് ക്രൂരമർദ്ദനം
തർക്കം രൂക്ഷമായതോടെ അനാശാസ്യ കേന്ദ്രത്തിലുണ്ടായിരുന്ന എട്ടംഗ സംഘം യുവാക്കളെ വീടിനുള്ളിലേക്ക് വലിച്ച് കയറ്റി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കൈയിൽ ഇടിവള ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ധരിച്ചാണ് പ്രതികൾ ധൻപതിനെയും സുഹൃത്തുക്കളെയും ആക്രമിച്ചത്. മർദ്ദനത്തിൽ ധൻപതിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റെങ്കിലും അനാശാസ്യ കേന്ദ്രത്തിൽ പോയ കാര്യമായതിനാൽ നാണക്കേട് ഭയന്ന് യുവാക്കൾ അന്ന് രാത്രി വിവരം ആരോടും പറയുകയോ ചികിത്സ തേടുകയോ ചെയ്തില്ല.
എന്നാൽ പിറ്റേദിവസം (ജൂൺ 19) ധൻപതിൻ്റെ ആരോഗ്യനില വഷളായതോടെ സുഹൃത്തുക്കൾ ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഇന്ന് (ജൂൺ 21) രാവിലെയാണ് ധൻപത് മരണമടഞ്ഞത്.
മരണവിവരം അറിഞ്ഞതോടെ തൃശൂർ ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തൃശൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള രണ്ടുനില കെട്ടിടം വാടകയ്ക്കെടുത്താണ് ഈ സംഘം പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി.
തുടർന്ന് നടത്തിയ റെയ്ഡിലാണ് അസം, ഒഡീഷ സ്വദേശികളായ നാല് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും പൊലീസ് പൊക്കിയത്. പ്രതികളിൽ ഒരാൾ അസമിലേക്ക് കടന്നുകളഞ്ഞതായി സൂചനയുണ്ട്. ഇയാൾക്കായി അയൽസംസ്ഥാനങ്ങളിലേക്ക് ഉൾപ്പെടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.