പ്രവാസി മലയാളിക്ക് നേരെ ആക്രമണം, മുഖത്ത് കടിയേറ്റതായി റിപ്പോർട്ട്

യുകെ : മാനുഷിക പരിഗണന മുൻനിർത്തി സഹായിക്കാൻ മുന്നോട്ടുവന്ന യുകെ മലയാളിക്ക് ഒടുവിൽ ക്രൂരമായ ശാരീരിക ആക്രമണവും വലിയ സാമ്പത്തിക നഷ്ടവും നേരിടേണ്ടി വന്നതായി പരാതി.

സമൂഹമാധ്യമം വഴി പരിചയപ്പെട്ട മലയാളി യുവാവിന് സാമ്പത്തിക സഹായം നൽകിയതാണ് പിന്നീട് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് വഴിമാറിയത്. കൊല്ലം ഇരവിപുരം സ്വദേശിയും നിലവിൽ യുകെയിൽ താമസക്കാരനുമായ ഹരൻ ഹാരിസൺ ആണ് തനിക്കുണ്ടായ ദുരനുഭവം മറ്റുള്ളവർക്ക് മുന്നറിയിപ്പായി പങ്കുവയ്ക്കുന്നത്. 

വിദ്യാർഥി വിസയിൽ യുകെയിലെത്തിയ ഇരവിപുരം സ്വദേശിയായ ടിനു ആന്റണി എന്ന ഇരുപത്തിയെട്ടുകാരനാണ് തട്ടിപ്പ് നടത്തിയതെന്ന് ഹരൻ പറയുന്നു. പഠനവുമായി ബന്ധപ്പെട്ട സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി യൂണിവേഴ്സിറ്റി ഫീസ് അടയ്ക്കാൻ ടിനു സഹായം അഭ്യർഥിച്ചതിനെ തുടർന്നാണ് ഹരൻ സാമ്പത്തികമായി സഹായിച്ചത്.

ആദ്യം ആവശ്യപ്പെട്ട വലിയ തുക നൽകാൻ സാധിക്കാത്ത സാഹചര്യത്തിൽ 1500 പൗണ്ട് കടമായി നൽകിയെന്നും പിന്നീട് പല തവണയായി ചെറിയ തുകകളും നൽകിയിരുന്നുവെന്നും ഹരൻ പറയുന്നു. പിന്നീട് ഹരന്റെ സുഹൃത്തുക്കളുമായും ബന്ധം സ്ഥാപിച്ച ടിനു വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി കൂടുതൽ സാമ്പത്തിക സഹായം തേടുകയായിരുന്നു. ചിലരെ ബാങ്കുകളിൽ നിന്നും വ്യക്തിഗത വായ്പ എടുക്കുന്നതിന് പ്രേരിപ്പിച്ചുവെന്നും അങ്ങനെ ലഭിച്ച തുക ടിനു കൈപ്പറ്റിയതായും പരാതിക്കാർ ആരോപിക്കുന്നു. 

എന്നാൽ വാങ്ങിയ തുകകൾ തിരികെ ലഭിക്കാത്തതും കൂടുതൽ ആളുകളിൽ നിന്ന് സഹായം തേടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയും ഹരനും സുഹൃത്തുക്കളും നേരിട്ട് വിശദീകരണം തേടാൻ ശ്രമിക്കുകയായിരുന്നു. ഈ കൂടിക്കാഴ്ചയ്ക്കിടയിലാണ് അപ്രതീക്ഷിതമായി ആക്രമണം നടന്നതെന്ന് ആരോപണമുണ്ട്. ബേസിൽഡൺ പൊലീസ് സ്റ്റേഷനു സമീപം നടന്ന സംഭവത്തിൽ ഹരന് മുഖത്ത് കടിയേറ്റ് ഗുരുതരമായി പരുക്കേറ്റിരുന്നു.

സംഭവം നടന്നതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും ഏപ്രിൽ 17 ന് ടിനു ആന്റണിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയ ഇയാൾ നിലവിൽ ഒളിവിലാണെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണെന്നും ഇതുസംബന്ധിച്ച തുടർനടപടികൾ പുരോഗമിക്കുകയാണെന്നും ഹരൻ പറഞ്ഞു. ഇതിനിടെ മറ്റ് ചില മലയാളികളിൽ നിന്നുമുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികളും ഉയർന്നിട്ടുണ്ട്. 

ഇപ്സ്വിച്ചിൽ താമസിക്കുന്ന ലിബിൻ ഫ്രാൻസിസ് ഉൾപ്പെടെയുള്ളവർക്ക് വലിയ തുകകൾ നഷ്ടമായതായാണ് വിവരം. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ തനിക്കും ഭീഷണിയും ആക്രമണവും നേരിടേണ്ടി വന്നതായി ലിബിൻ വ്യക്തമാക്കിയെന്ന് ഹരൻ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുകെയിലും നാട്ടിലുമായി നിയമനടപടികൾ പുരോഗമിക്കുകയാണ്. അതേസമയം, നാട്ടിൽ ഹരൻ ഹാരിസണിനെതിരെ അപവാദപ്രചാരണങ്ങൾ നടത്താനും പോസ്റ്ററുകൾ ഒട്ടിക്കാനും പ്രതിഭാഗം ശ്രമിച്ചതായും ആരോപണമുണ്ട്. 

യുകെയിൽ പുതുതായി എത്തുന്നവരുടെയോ സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നവരുടെയോ സാമ്പത്തിക ബുദ്ധിമുട്ടുകൾ കേട്ട് സഹായിക്കാൻ പലരും തയ്യാറാകാറുണ്ട്. എന്നാൽ ആവശ്യമായ രേഖകളും ഉറപ്പുകളും ഇല്ലാതെ വലിയ തുകകൾ കൈമാറുന്നത് ഗുരുതര സാമ്പത്തിക നഷ്ടങ്ങൾക്കും നിയമപ്രശ്നങ്ങൾക്കും ഇടയാക്കാമെന്ന് ഈ സംഭവം ഓർമിപ്പിക്കുന്നു. 

പണം കൈമാറുമ്പോൾ കൃത്യമായ രേഖകൾ സൂക്ഷിക്കുക, ബാങ്ക് ട്രാൻസ്ഫർ പോലുള്ള ഔദ്യോഗിക മാർഗങ്ങൾ മാത്രം ഉപയോഗിക്കുക, മറ്റൊരാൾക്കായി വ്യക്തിഗത വായ്പ എടുക്കുന്നത് ഒഴിവാക്കുക, സംശയാസ്പദമായ സാഹചര്യങ്ങളിൽ നിയമോപദേശം തേടുക, ഭീഷണിയോ ആക്രമണമോ ഉണ്ടായാൽ ഉടൻ പൊലീസിനെ സമീപിക്കുക എന്നിവയാണ് കബളിപ്പിക്കലിന് ഇരയായവർക്ക് പറയാനുള്ളത്. 

യുകെയിലെ മലയാളി സമൂഹത്തിന്റെ സഹായ മനോഭാവത്തെ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ വർധിക്കുന്നതായും അതിനാൽ സഹാനുഭൂതി പുലർത്തുന്നതിനൊപ്പം ആവശ്യമായ ജാഗ്രതയും പാലിക്കണമെന്നും യുകെ മലയാളികളായ സാമൂഹിക പ്രവർത്തകർ നിർദേശിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !