കണ്ണൂർ : പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ കളവ് പറയുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
സർക്കാർ ബിജെപിക്ക് പൂർണമായി കീഴടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.‘‘പിഎം ശ്രീയിൽ ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് അന്ന് പ്രതിപക്ഷനേതാവും ലീഗ് നേതാക്കളും പറഞ്ഞിരുന്നത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഡീലാണെന്നാണ്. അധികാരത്തിൽ വന്നാൽ ഒരു തരത്തിലും തുടരില്ലെന്ന് സതീശൻ അടിവരയിട്ട് പറഞ്ഞതാണ്. കെ.എം. ഷാജിയെപ്പോലെയുള്ളവർ പറഞ്ഞത് പിഎം ശ്രീ അറബിക്കടലിൽ തള്ളുമെന്നാണ്.
കാവിവത്കരണത്തിന്റെ ഭാഗമായി സിപിഎമ്മും ബിജെപിയും ചേർന്നു നടത്തുന്ന ഡീലാണ് എന്ന് പറഞ്ഞ അന്നത്തെ പ്രതിപക്ഷം ഭരണപക്ഷമായി മാറിയപ്പോൾ പദ്ധതി നടപ്പാക്കുമെന്ന് മാത്രമല്ല വലിയ കളവാണ് പറയുന്നതും. കഴിഞ്ഞ സർക്കാർ ഒപ്പിട്ട് പണം വാങ്ങിയെന്നാണ് സതീശൻ പറഞ്ഞത്. കളവ് പറയുന്നതിൽ യാതൊരു മടിയുമില്ലാത്ത പ്രതിപക്ഷ നേതാവിനെ നമുക്ക് അറിയാം. ഇപ്പോൾ മുഖ്യമന്ത്രിയായപ്പോഴും അങ്ങനെ തന്നെ പറയുന്നു.ഒരു നായപൈസ പോലും ഇതിന്റെ ഭാഗമായി എൽഡിഎഫ് സർക്കാർ വാങ്ങിയില്ല.
കാരണം എവിടെയാണ് നടപ്പാക്കേണ്ടത്, ഏത് സ്കൂളുകളാണ് ഇതിന്റെ ഭാഗമായി വരിക എന്നുപോലും തീരുമാനിച്ചില്ല. നടപ്പിലാക്കുകയല്ല മരവിപ്പിക്കുകയാണ് മുൻ സർക്കാർ ചെയ്തിട്ടുള്ളത്. ഈ സർക്കാരിനും പദ്ധതി മരവിപ്പിക്കലുമായി മുന്നോട്ട് പോകാവുന്നതേയുള്ളു. ബിജെപിക്ക് പൂർണമായും കീഴടങ്ങിയിട്ടുള്ള നിലപാടാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. സ്പെഷൽ പ്രോസിക്യൂട്ടർ നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അതാണ് കണ്ടത്. എംജി യൂണിവേഴ്സിറ്റിയിലെ വൈസ് ചാൻസലറെ തീരുമാനിക്കുമ്പോഴും ആർഎസ്എസ് അംഗങ്ങളെ സെനറ്റ് മെംബർമാരായി തിരഞ്ഞെടുത്തപ്പോഴും ഒരക്ഷരം മിണ്ടിയില്ല.’’– ഗോവിന്ദൻ പറഞ്ഞു.
പിഎം ശ്രീ പദ്ധതിയുമായി യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിയില്‍ ഇടതു സര്‍ക്കാര്‍ ഒപ്പുവച്ച സാഹചര്യത്തില്‍ ഇപ്പോള്‍ തന്നെ കേരളം അതില്‍ പങ്കാളിയാണെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു. ഇതേക്കുറിച്ചു പരിശോധിക്കാന്‍ വിദ്യാഭ്യാസമന്ത്രി കണ്‍വീനറായി നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.