ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ അസാധാരണമായ രീതിയിൽ കറുത്ത നിറവ്യത്യാസം; നെയ്യ് വീണതുമൂലമാണെന്ന് ഔദ്യോഗിക സ്ഥിരീകരണം;

ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ അസാധാരണമായ രീതിയിൽ കറുത്ത നിറവ്യത്യാസം; നെയ്യ് വീണതുമൂലമാണെന്ന് ഔദ്യോഗിക സ്ഥിരീകരണം;

ശബരിമലയിലെ ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ കണ്ടെത്തിയ നിറവ്യത്യാസം നെയ്യ് വീണതുമൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേൽക്കൂരയിൽ മൂന്നിടത്തായിരുന്നു ഇത്തരത്തിൽ നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടിരുന്നത്. സ്പെഷ്യൽ കമ്മീഷണറുടെ പ്രത്യേക അനുമതിയോടെ ഈ ഭാഗങ്ങൾ രാസവസ്തുക്കൾ ഉപയോഗിക്കാതെ പൂർണ്ണമായും കഴുകി വൃത്തിയാക്കി. 


മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ തീർത്ഥാടകർ ശ്രീകോവിലിന് മുകളിലേക്ക് നെയ്യൊഴിച്ചതാണ് നിറവ്യത്യാസത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ശ്രീകോവിലിന്റെ സ്വർണ്ണ മേൽക്കൂരയിൽ അസാധാരണമായ രീതിയിൽ കറുത്ത നിറവ്യത്യാസം ദൃശ്യമായത്. 


തിരുവാഭരണ കമ്മീഷണർ അടക്കമുള്ള ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ ഉടനടി സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. 
പ്രാഥമിക പരിശോധനയിൽ തന്നെ ഇത് സ്വർണ്ണത്തിന് സംഭവിച്ച കേടുപാടുകളല്ലെന്നും മുകളിൽ നിന്ന് ഒഴുകിയിറങ്ങിയ നെയ്യാണെന്നും വ്യക്തമായിരുന്നു. ഇതോടൊപ്പം തന്നെ, ശബരിമലയുമായി ബന്ധപ്പെട്ട പഴയ സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം സന്നിധാനത്ത് നിർണ്ണായക പരിശോധന നടത്തി.

ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു ഈ നടപടി. പ്രഭാമണ്ഡലം അടക്കമുള്ള പ്രധാന സ്വർണ്ണ ഭാഗങ്ങൾ ഇളക്കി മാറ്റിയാണ് എസ്‌.ഐ.ടി വിശദമായ പരിശോധന പൂർത്തിയാക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !