യൂറോപ്പിൽ 1300 പേരുടെ ജീവനെടുത്ത് ഹീറ്റ് ഡോം

യൂറോപ്പിൽ 1300 പേരുടെ ജീവനെടുത്ത് ഹീറ്റ് ഡോം

ലണ്ടൻ: ആഗോളതാപനവും എൽനിനോ പ്രതിഭാസവും സമുദ്രതാപനവും കൂടിച്ചേർന്നതോടെ യൂറോപ്പ് തീച്ചൂളയാകുന്നു. മരണം 1300 കടന്നതായാണു സൂചന.

ഭൗമോപരിതലത്തിലെ ചൂട്, നിവർത്തിയ കുടപോലെ അന്തരീക്ഷത്തിനുമേൽ നിൽക്കുന്നതാണ് (ഹീറ്റ് ഡോം) പ്രശ്നം രൂക്ഷമാക്കുന്നതെന്നു ഗവേഷകർ പറയുന്നു. ചൂടിനെ അതിജീവിക്കാൻ തടാകം, നദി, കടൽ എന്നിവയെ ആശ്രയിക്കുകയാണ് ജനം.

ഫ്രാൻസ്, യുകെ, സ്‍പെയിൻ, ജർമനി തുടങ്ങി യൂറോപ്പിൽ പലയിടത്തും താപനില 40 ഡിഗ്രി സെൽഷ്യസിലെത്തി. കഴിഞ്ഞദിവസം ഫ്രാൻസിൽ അനുഭവപ്പെട്ട 43 ഡിഗ്രി റെക്കോർഡാണ്. യുകെയിലെ 36.1 ഡിഗ്രി ജൂണിലെ റെക്കോർഡാണ്. അസഹ്യമായ ചൂട് അനുഭവപ്പെടുന്ന ദിവസങ്ങളുടെ എണ്ണം 1970 നെ അപേക്ഷിച്ച് ലോകമെങ്ങും ഇരട്ടിയായതായി കാലാവസ്ഥാ ഗവേഷണ സംഘടനമായ ക്ലൈമറ്റ് സെൻട്രലിന്റെ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

യൂറോപ്പിലും യുഎസിലും ഉൾപ്പെടെ ജനജീവിതം ദുസ്സഹമാകുമെന്നും മുന്നറിയിപ്പുണ്ട്. മുൻകാലങ്ങളിൽ ശരാശരി 10 ദിവസമാണ് തീവ്രതാപം അനുഭവപ്പെട്ടിരുന്നതെങ്കിൽ ഇപ്പോഴത് 23 ദിവസം വരെയായി. തെക്കേ അമേരിക്ക, തെക്കുപടിഞ്ഞാറൻ യുഎസ്, ഓസ്ട്രേലിയ, ഗൾഫ്, ആഫ്രിക്ക, തെക്കുകിഴക്കനേഷ്യ എന്നിവിടങ്ങളിലെല്ലാം ഉഷ്ണതരംഗം പിടിമുറുക്കുകയാണ്.

താപതരംഗം മൂലം സൈപ്രസിൽ ബൾഗേറിയക്കാരായ എട്ടും പത്തും വയസ്സുള്ള 2 കുട്ടികൾ കാറിനുള്ളിൽ മരിച്ചനിലയിൽ കാണപ്പെട്ടു. പോളണ്ടിൽ ബൈക്ക് മാരത്തൺ സീരീസിൽ പങ്കെടുക്കവെ മുപ്പതും എഴുപത്തൊന്നും വയസ്സുള്ള 2 സൈക്ലിസ്റ്റുകൾ താപതരംഗം മൂലം മരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network