കാഞ്ഞിരപ്പള്ളി: കൂവപ്പള്ളിയിൽ യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിന് പിന്നിൽ കൃത്യമായ സാമ്പത്തിക തർക്കമെന്ന് പോലീസ് സ്ഥിരീകരിച്ചു..
ഇടുക്കി കല്ലാർ സ്വദേശി ഷേർളി മാത്യു (45) വിനെ കോട്ടയം ആലുംമൂട് സ്വദേശി ജോബ് സക്കറിയ (30) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തിൽ മറ്റ് ദുരൂഹതകളില്ലെന്ന് പോലീസ് വ്യക്തമാക്കി.സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഇരുവരും കഴിഞ്ഞ ആറു മാസമായി കൂവപ്പള്ളിയിൽ ഷേർളി നിർമ്മിച്ച പുതിയ വീട്ടിലായിരുന്നു താമസം...!! വലിയ വരുമാനം ലഭിച്ചിരുന്ന കോട്ടയം താഴത്തങ്ങാടിയിലെ സ്വന്തം ട്യൂഷൻ സെന്റർ പൂട്ടി ബാങ്ക് നിക്ഷേപവും എടുത്താണ് ജോബ് കൂവപ്പള്ളിയിലെത്തിയത്.
ഷേർളിയുടെ വീടുപണിക്കായി മാത്രം 15 ലക്ഷത്തോളം രൂപ ജോബ് നൽകിയിരുന്നു...!! എന്നാൽ വീടുപണി പൂർത്തിയായതോടെ ജോബിനെ ഒഴിവാക്കാൻ ഷേർളി ശ്രമിച്ചതാണ് തർക്കങ്ങൾക്ക് കാരണമായത്..
നാല് മാസം മുമ്പ് ഷേർളി മറ്റൊരാളുമായി സൗഹൃദത്തിലായതോടെ ജോബിനോട് കൂവപ്പള്ളിയിലേക്ക് വരരുതെന്നും ഒരുമിച്ച് ജീവിക്കാൻ താല്പര്യമില്ലെന്നും അറിയിച്ചു.
ഇതോടെ താൻ നൽകിയ പണം തിരികെ വേണമെന്ന് ജോബ് ശക്തമായി ആവശ്യപ്പെട്ടു. തർക്കം രൂക്ഷമായതിനെ തുടർന്ന് ഷേർളി കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകിയെങ്കിലും, പോലീസ് ചർച്ചയ്ക്ക് വിളിച്ചപ്പോൾ സഹകരിക്കാൻ താല്പര്യപ്പെട്ടിരുന്നില്ല..!
കഴിഞ്ഞദിവസം ഷേർളിക്ക് മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ജോബും ഷേർളിയുടെ ആദ്യ ഭർത്താവിന്റെ മകനും ചേർന്ന് കൊച്ചിയിലെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. ഈ യാത്രയിലുടനീളവും തിരികെ വന്ന ശേഷവും ഇരുവരും തമ്മിൽ കടുത്ത ബഹളമുണ്ടായതായി പോലീസ് പറയുന്നു.
ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ, ജോബ് തന്നെ വകവരുത്തുമെന്ന് ഷേർളി തന്റെ പുതിയ സുഹൃത്തിനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു...!! പിന്നീട് തിരികെ വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനെ തുടർന്ന് ഈ സുഹൃത്ത് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു..
പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്..
ചോദ്യം ചെയ്യലിൽ സുഹൃത്തിന് കൃത്യത്തിൽ പങ്കില്ലെന്ന് വ്യക്തമായതോടെ പോലീസ് ഇയാളെ വിട്ടയച്ചു..
ഇരുവർക്കും ആവശ്യമായ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ സംസ്‌കരിച്ചു...






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.