ബലാത്സംഗ കേസിൽ പ്രവാസി മലയാളിക്ക് 14 വർഷം കഠിനതടവ്

യുകെ : സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട രണ്ട് യുവതികളെ അവരുടെ വീടുകളിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച ചെയ്ത കേസിൽ ജൂനിയർ ഡോക്ടർക്ക് 14 വർഷം കഠിനതടവ്.

സറെയിലെ റെഡ്‌ഹില്ലിൽ താമസിച്ചിരുന്ന ട്രെയിനി സർജൻ സലിൽ കൊരമ്പയിലിനെയാണ് (34) ട്രൂറോ ക്രൗൺ കോടതി ശിക്ഷിച്ചത്. ജഡ്ജി സൈമൺ കാറാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി വിധി പ്രസ്താവിച്ചത്. ഇയാൾ മലയാളിയാണെന്നാണ് സൂചന.മൂന്ന് കുറ്റങ്ങളാണ് സലിലിനെതിരെ തെളിഞ്ഞത്. രണ്ട് ഇരകളുമായി ബന്ധപ്പെട്ട കേസുകളിൽ ഏഴ് വർഷം വീതമാണ് ശിക്ഷ വിധിച്ചത്. ശിക്ഷകൾ തുടർച്ചയായി അനുഭവിക്കേണ്ടതിനാൽ പ്രതി ആകെ 14 വർഷം ജയിലിൽ കഴിയണം. 

കൂടാതെ, പ്രതിയുടെ പേര് ജീവപര്യന്തം ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ ഉൾപ്പെടുത്താനും കോടതി ഉത്തരവിട്ടു. 2016 മുതൽ 2021 വരെ യുകെയിലെ വിവിധ ആശുപത്രികളിൽ കൊളോറക്ടൽ, വാസ്കുലർ വിഭാഗങ്ങളിൽ ട്രെയിനി സർജനായി ഇയാൾ ജോലി ചെയ്തിരുന്നു.2023 നവംബറിൽ നടന്ന ആദ്യ വിചാരണയിലും സലിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാൽ ഇതിനെതിരെ പ്രതി അപ്പീൽ നൽകിയതിനെ തുടർന്ന് അപ്പീൽ കോടതി ശിക്ഷ റദ്ദാക്കുകയും പുഃനർവിചാരണയ്ക്ക് ഉത്തരവിടുകയുമായിരുന്നു. 

കഴിഞ്ഞ വ്യാഴാഴ്ച നടന്ന പുഃനർവിചാരണയിലാണ് പ്രതിക്ക് വീണ്ടും ശിക്ഷ വിധിച്ചത്. 2020 ഓഗസ്റ്റിൽ നോർത്ത് ഡെവണിൽ ആദ്യ ഇരയെ പീഡിപ്പിച്ചതും ചെയ്തതും 2021 മാർച്ചിൽ കോൺവാളിൽ രണ്ടാമത്തെ ഇരയെ രണ്ട് തവണ പീഡിപ്പിച്ചതുമാണ്  കേസിന് ആധാരം.

‘അപ്പീലും പുഃനർവിചാരണയും വീണ്ടും ഇരുണ്ട ദിവസങ്ങളിലേക്ക് തള്ളിവിട്ടു’ എന്നാൽ, അപ്പീലും പുനർവിചാരണയും തങ്ങളെ വീണ്ടും ഇരുണ്ട നാളുകളിലേക്ക് തള്ളിവിട്ടതായി ഇരകളിൽ ഒരാൾ സമർപ്പിച്ച പുതുക്കിയ ‘വിക്ടിം ഇംപാക്റ്റ് സ്റ്റേറ്റ്മെന്റിൽ’ പറയുന്നു. ‘‘ആദ്യ വിധിക്ക് ശേഷം ജീവിതം പതിയെ സാധാരണ നിലയിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ മണിക്കൂറുകൾ നീണ്ട, ലൈംഗിക വിവരങ്ങൾ നിറഞ്ഞ ക്രോസ് എക്സാമിനേഷൻ ആ ദുരനുഭവങ്ങൾ വീണ്ടും ഓർമിപ്പിച്ചു. 

ലോകം മുന്നോട്ട് പോയെങ്കിലും ഞാൻ ഇന്നും അതിന്റെ ആഘാതത്തിൽ നിന്ന് മോചിതയായിട്ടില്ല. എങ്കിലും ഒടുവിൽ നീതി ലഭിച്ചതിൽ നന്ദിയുണ്ട്,’’- ഇരകളിൽ ഒരാൾ കോടതിയിൽ പറഞ്ഞു.ഇരകൾക്ക് പൊലീസിന്റെ അഭിനന്ദനം അഞ്ച് വർഷത്തോളമായി തുടരുന്ന അന്വേഷണത്തിൽ ഉറച്ചുനിൽക്കുകയും, രണ്ടുതവണ വിചാരണ നേരിടേണ്ടി വന്നിട്ടും പിന്മാറാതെ ധൈര്യം കാണിക്കുകയും ചെയ്ത ഇരകളെ ഡെവൺ ആൻഡ് കോർണ്വാൾ പൊലീസ് അഭിനന്ദിച്ചു. 

പരാതിയുമായി മുന്നോട്ട് വരാൻ തയാറായ ഇരുവരുടെയും ധൈര്യം മാതൃകാപരമാണെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ ഡാനിയൽ മാസി പറഞ്ഞു. ലൈംഗികാതിക്രമത്തിന് ഇരയാകുന്നവർ ഭയപ്പെടാതെ പൊലീസിനെ സമീപിക്കണമെന്നും, ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പൊലീസ് വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !