ഈരാറ്റുപേട്ട: ലഹരിവസ്തുക്കൾക്കെതിരെയുള്ള പോലീസിന്റെ പ്രത്യേക പരിശോധനയായ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി തലപ്പലത്ത് വൻ നിരോധിത പുകയില ഉൽപ്പന്ന ശേഖരം പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് തലപ്പലം പീടികതാഴത്ത് മുഹമ്മദ് റസാക്ക് (46) എന്നയാളെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. തലപ്പലം ഇളപ്പുങ്കലിലുള്ള ഇയാളുടെ വീട്ടിൽ നിന്നാണ് പതിനായിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും വ്യാജ സിഗരറ്റുകളും പോലീസ് കണ്ടെടുത്തത്.ഈരാറ്റുപേട്ട പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മുഹമ്മദ് റസാക്കിന്റെ വീട്ടിൽ നടത്തിയ കർശനമായ റെയ്ഡിലാണ് വൻ ലഹരിശേഖരം പുറത്തുകൊണ്ടുവന്നത്. വീടിന്റെ ടെറസിലും വിവിധ മുറികൾക്കുള്ളിലുമായി 16 ചാക്കുകളിൽ കെട്ടി ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ഉൽപ്പന്നങ്ങൾ. കണ്ടെടുത്തവയിൽ വലിയൊരു പങ്ക് വിപണിയിൽ നിരോധിച്ചതും വ്യാജവുമായ പുകയില ബ്രാൻഡുകളാണെന്ന് പോലീസ് വ്യക്തമാക്കി.
പ്രദേശത്തെ റീട്ടെയിൽ വിൽപ്പനക്കാർക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും വിതരണം ചെയ്യാനായി എത്തിച്ചതാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും ഈ ലഹരി കടത്ത് ശൃംഖലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന മറ്റുള്ളവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായും ഈരാറ്റുപേട്ട പോലീസ് അറിയിച്ചു. പുകയില ഉൽപ്പന്നങ്ങൾ കടത്താൻ ഉപയോഗിച്ച വാഹനങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.