ഭക്ഷ്യവിഷബാധയെത്തുടർന്ന് യുവാവ് മരിച്ച സംഭവം; കള്ള് ഷാപ്പിൽ തീർത്തും വൃത്തിഹീനമായ സാഹചര്യം; ലൈസൻസ് സസ്പെൻഡ് ചെയ്തു

ഭക്ഷ്യവിഷബാധയെത്തുടർന്ന് യുവാവ് മരിച്ച സംഭവം; കള്ള് ഷാപ്പിൽ തീർത്തും വൃത്തിഹീനമായ സാഹചര്യം; ലൈസൻസ് സസ്പെൻഡ് ചെയ്തു

കുമരകത്ത് ഭക്ഷ്യവിഷബാധയെത്തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ, കോട്ടയം പരിപ്പ് തൊള്ളയിരംചിറയിലെ കള്ള് ഷാപ്പിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. 

ഷാപ്പ് പ്രവർത്തിച്ചിരുന്നത് തീർത്തും വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി.

എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തുന്ന ഹിയറിംഗിന് ശേഷമായിരിക്കും ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുക.

സംഭവത്തിൽ ഷാപ്പ് ലൈസൻസി, മാനേജർ, കുക്ക് എന്നിവർക്കെതിരെ പോലീസ് നേരത്തെ തന്നെ കേസെടുത്തിരുന്നു. ഇവർ ഇതിനകം മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network