കൊച്ചി: സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിയോടെ വീണയ്ക്ക് സമൻസ് വരുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അതിനുള്ള സാധ്യത വളരെ കൂടതലാണെന്നാണ് നിയമവിദഗ്ധർ പറയുന്നത്. സേവനങ്ങൾ നൽകാതെയാണ് സിഎംആർഎൽ കമ്പനി വീണാ തൈക്കണ്ടിയിലിൻ്റെ എക്സാലോജിക് കമ്പനിക്ക് പണം നൽകിയതെന്ന വാദത്തിൻ്റെ യാഥാർഥ്യം അറിയാൻ വീണയെ വിളിപ്പിക്കുമെന്ന് വ്യക്തമാണ്.സേവനം നൽകാതെ പണം പറ്റിയെന്ന പരാതിയിൽ ഇഡി അന്വേഷണത്തിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സിഎംആർഎൽ നൽകിയ അപ്പീലാണ് ജസ്റ്റിസുമാരായ എരാജാ വിജയരാഘവൻ, കെവി ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇന്ന് തള്ളിയത്. സുപ്രീം കോടതിയെ സമീപിക്കാൻ രണ്ടാഴ്ചത്തെ സാവകാശം സിഎംആർഎൽ അഭിഭാഷകൻ അഭ്യർഥിച്ചെങ്കിലും കോടതി അനുവദിച്ചില്ല.
ഇതോടെ അഡി അന്വേഷണത്തിൻ്റെ വേഗത വർധിക്കും.അടുത്തഘട്ട നടപടികൾ ചർച്ച ചെയ്യാൻ കൊച്ചിയിലുള്ള ഇ ഡി ഡയറക്ടർ രാഹുൽ നവീൻ്റെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ ഉടൻ യോഗം ചേരുമെന്നാണ് റിപ്പോർട്ടുകൾ. സേവനങ്ങൾ നൽകാതെയാണ് വീണാ വിജയൻ്റെ കമ്പനി പണം വാങ്ങിയതെന്ന് ആദായനികുതി തർക്ക പരിഹാര ബോർഡിൻ്റെ കണ്ടെത്തൽ ഉള്ള സാഹചര്യത്തിൽ ആ പണമിടപാടിനെക്കുറിച്ചാണ് ഇഡി അന്വേഷിക്കുക. പണം നൽകിയവരും വാങ്ങിയവരും തമ്മിലുള്ള ഇടപാടിൻ്റെ കൃത്യത പരിശോധിക്കാൻ ഇഡിക്ക് സാധിക്കും. അതിനായി വീണ വിജയനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുന്നത് സ്വാഭാവിക നടപടിയാകും.
കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമം പ്രകാരമാണ് ഇഡി കേസ് അന്വേഷിക്കുന്നത് എന്നതിനാൽ, പണത്തിൻ്റെ ഉറവിടവും അത് എന്തിനാണ് നൽകിയതെന്നും വ്യക്തമാക്കേണ്ടതും പണം വാങ്ങിയ ആളുടെയും നൽകിയ ആളുടെയും ഉത്തരവാദിത്തമായി മാറും. അതുകൊണ്ട് മൊഴിയെടുപ്പ് തന്നെയാകും അടുത്തഘട്ടം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.