ആമസോൺ കാടുകളിൽ വരെ നടുക്കം, മരിച്ചവരുടെ എണ്ണം 235

ആമസോൺ കാടുകളിൽ വരെ നടുക്കം, മരിച്ചവരുടെ എണ്ണം 235

കാരക്കാസ്: വെനസ്വേലയിൽ ബുധനാഴ്ച വൈകിട്ടുണ്ടായ ഇരട്ട ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 235 ആയി.

1500ലേറെ പേർക്ക് പരിക്കേൽക്കുകയും 10,000ത്തിലധികം ആളുകളെ കാണാതാവുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ തലസ്ഥാനമായ കാരക്കാസിലും ലാ ഗ്വെയ്റയിലുമായി 100ലധികം ബഹുനില കെട്ടിടങ്ങളാണ് നിലംപൊത്തിയത്.

അമേരിക്കൻ ജിയോളജിക്കൽ സർവേയുടെ (യുഎസ്ജിഎസ്) റിപ്പോർട്ട് പ്രകാരം കാരക്കാസിൽ നിന്ന് 170 കിലോമീറ്റർ അകലെ കരീബിയൻ തീരത്തെ മൊറോണിന് പടിഞ്ഞാറാണ് ആദ്യ ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. 22 കിലോമീറ്റർ ആഴത്തിലുണ്ടായ ഈ ചലനത്തിന് 7.2 ആയിരുന്നു തീവ്രത. കൃത്യം ഒരു മിനിറ്റിനുശേഷം മൊറോണിന് 16 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിൽ 7.5 തീവ്രതയുള്ള രണ്ടാമത്തെ ഭൂചലനവുമുണ്ടായി. ബ്രസീലിലെ ആമസോൺ മേഖലകളിൽ വരെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഒരു നൂറ്റാണ്ടിനിടെ വെനസ്വേലയിലുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിത്.

രക്ഷാപ്രവർത്തനം ദുഷ്കരം

കെട്ടിടങ്ങൾ തകർന്നുവീണ് അവശിഷ്ടങ്ങൾക്കിടയിൽ 200ലധികം പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കാരക്കാസിലും സമീപ പ്രദേശങ്ങളിലുമായി തകർന്നുവീണ കെട്ടിടങ്ങളുടെ താഴെയുണ്ടായിരുന്ന വലിയ വാഹന പാർക്കിങ് കേന്ദ്രങ്ങളിൽ നിരവധി ആളുകൾ ഉണ്ടായിരുന്നു. ഇതാണ് കാണാതായവരുടെ എണ്ണം 10,000 കടക്കാൻ പ്രധാന കാരണം. കാണാതായവർക്കായി ബന്ധുക്കൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തിരച്ചിൽ പുരോഗമിക്കുന്നത്. മരിച്ചവരുടെയും കാണാതായവരുടെയും കണക്കുകൾ താരതമ്യം ചെയ്തുള്ള പരിശോധനകളും നടക്കുന്നുണ്ട്.

കാരക്കാസിലെ വലിയ ആശുപത്രികൾ പലതും തകർന്നത് പ്രതിസന്ധി ഇരട്ടിയാക്കിയിട്ടുണ്ട്. പരിക്കേറ്റവരെ എവിടേക്ക് മാറ്റുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. 1999ൽ ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത ഉരുൾപൊട്ടലുണ്ടായ ലാ ഗ്വെയ്റയിലേക്ക് മറ്റ് ഭാഗങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകരെ സർക്കാർ തിരിച്ചുവിട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി വലിയ നിർമാണ ഉപകരണങ്ങൾ വിട്ടുനൽകാൻ ആക്ടിങ് പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസ് വ്യവസായികളോട് അഭ്യർഥിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network