ഐഎസ്‌ആർഒയുടെ സെമി ക്രയോജനിക് റോക്കറ്റ് എഞ്ചിൻ പരീക്ഷണം വിജയകരം.

ചെന്നൈ: ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്‌ആർഒയുടെ സെമി ക്രയോജനിക് റോക്കറ്റ് എഞ്ചിൻ പരീക്ഷണം വിജയകരം.

റോക്കറ്റിലെ സെമി-ക്രയോജനിക് എഞ്ചിന്‍റെ 175 ടൺ പവർ ഹെഡ് ത്രസ്റ്റ് ലെവലിൽ സുരക്ഷിതമായി പ്രവർത്തിച്ചതായും ഹോട്ട് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയതായും ഇസ്രോ ഔദ്യോഗികമായി അറിയിച്ചു. ജൂൺ 24ന് തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഇസ്രോ പ്രൊപ്പൽഷൻ കോംപ്ലക്‌സിൽ (IPRC) വെച്ചായിരുന്നു പരീക്ഷണം. ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണത്തിലെ നിർണ്ണായക നാഴികക്കല്ലാണ് ഇത്.

അടുത്ത തലമുറ ലോഞ്ച് വെഹിക്കിൾ പ്രൊപ്പൽഷൻ സാങ്കേതികവിദ്യയുടെ വികസനത്തിലെ നിർണ്ണായക പരീക്ഷണമാണ് നടന്നത്. നേരത്തെ വിവിധ ഘട്ടങ്ങളിലായി നടത്തിയ പരീക്ഷണങ്ങളുടെ തുടർച്ചയാണ് ഇത്. ത്രസ്റ്റ് ചേമ്പർ ഒഴികെ എഞ്ചിന്‍റെ പ്രധാന സിസ്റ്റങ്ങൾ ഉൾക്കൊള്ളുന്ന പവർ ഹെഡ് ടെസ്റ്റ് ആർട്ടിക്കിൾ ഉപയോഗിച്ച് നടത്തിയ ഹോട്ട് ടെസ്റ്റ് പരീക്ഷണങ്ങളിൽ എട്ടാമത്തേത് ആണ് മഹേന്ദ്രഗിരിയിൽ നടന്നത്.

ലക്ഷ്യം ഉയർന്ന പേലോഡ് ശേഷിയുള്ള റോക്കറ്റുകൾ

കൂടുതൽ കരുത്തുറ്റ എഞ്ചിൻ വഹിക്കുന്ന റോക്കറ്റുകളുടെ പരീക്ഷണ പറക്കലിന് ഇത് ആത്മവിശ്വാസമേകും. ഉയർന്ന പേലോഡ് ശേഷിയുള്ള റോക്കറ്റുകളുടെ വികസനം ലക്ഷ്യം വെച്ചാണ് പരീക്ഷണം. റോക്കറ്റ് വിക്ഷേപണത്തിൽ പ്രീ-ബേണർ ഇഗ്നിഷന് ശേഷമുള്ള ബിൽഡ്-അപ്പ് ഘട്ടത്തിൽ എഞ്ചിൻ എങ്ങനെ പ്രവർത്തിക്കുന്നെന്ന് മനസിലാക്കാനും ഉയർന്ന ത്രസ്റ്റ് ലെവലിലെ പ്രവർത്തനം പരീക്ഷിക്കുന്നതിനുമാണ് ഏറ്റവും അവസാനത്തെ ഹോട്ട് ടെസ്റ്റ് നടത്തിയത്.

സമ്പൂർണ്ണ പരീക്ഷണം 200 ടൺ ത്രസ്‌റ്റിൽ

ലക്ഷ്യമിട്ട കരുത്തിന്‍റെ 88 ശതമാനവും കൈവരിക്കാൻ പരീക്ഷണത്തിലൂടെ സാധിച്ചു. എഞ്ചിന്‍റെ പൂർണ്ണ ശേഷിയാണ് 200 ടൺ ത്രസ്‌റ്റിൽ സമ്പൂർണ്ണ പരീക്ഷണം നടത്താനാണ് ഐഎസ്‌ആർഒയുടെ അടുത്ത ലക്ഷ്യം. ഇത്തവണത്തെ വിജയം മുന്നോട്ടുള്ള ഘട്ടത്തിലേക്ക് ബഹിരാകാശ ഏജൻസിക്ക് ധൈര്യം പകരും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !