എസ്‌എഫ്‌ഐ മാർച്ചിൽ ബ്ലേഡ് കൊണ്ട് അക്രമിച്ചതായി പരാതി.

തിരുവനന്തപുരം: സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർദ്ധനവിനെതിരെ എസ്‌എഫ്‌ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം.

മാർച്ചിനിടെ ബ്ലേഡ് കൊണ്ട് പ്രതിഷേധക്കാർ പൊലീസിനെ ആക്രമിച്ചുവെന്ന ആരോപണവും ഉയരുന്നുണ്ട്. സംഭവത്തിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

മാർച്ച് സംഘർഷത്തിലേക്ക് നീങ്ങിയതോടെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. തുടർന്ന് പൊലീസും പ്രവ‌ത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. എസ്‌എഫ്‌ഐ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശുകയും ചെയ്‌തു. 

പ്രതിഷേധം നടത്തിയ സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തിട്ടുണ്ട്. ഈ ബ്ലേഡുകൾ ഉപയോഗിച്ച് പ്രതിഷേധക്കാർ തങ്ങളെ ആക്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ബ്ലേഡ് കൊണ്ടുവന്നത് ആരാണെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളും ക്യാമറാ ദൃശ്യങ്ങളുമടക്കം പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !