പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സ്ഥിരം മോഷണക്കേസ് പ്രതി പോക്സോ നിയമപ്രകാരം അറസ്റ്റിൽ.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സ്ഥിരം മോഷണക്കേസ് പ്രതി പോക്സോ നിയമപ്രകാരം അറസ്റ്റിൽ.

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽക്കയറി പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഒളിവിൽക്കഴിഞ്ഞിരുന്ന സ്ഥിരം മോഷണക്കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

മല്ലപ്പള്ളി മടുക്കോലി സ്വദേശി കെ.എം. മനു (28) ആണ് പെരുമ്പെട്ടി പോലീസിന്റെ പിടിയിലായത്..

പ്രതിക്കെതിരെ പോക്സോ  വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.. പതിനേഴുകാരിയായ പെൺകുട്ടിയുമായി പ്രണയം അഭിനയിച്ച് കെണിയിൽ പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പ്രതി മുൻപ് നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന കാര്യം പെൺകുട്ടിക്കറിയില്ലായിരുന്നു.

തുടർന്ന്, വീട്ടിൽ മുതിർന്നവർ ആരുമില്ലാതിരുന്ന സമയങ്ങളിൽ അതിക്രമിച്ചു കയറിയ മനു പെൺകുട്ടിയെ ഒന്നിലധികം തവണ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

പീഡനവിവരത്തിന് പുറമേ, മോഷണക്കേസുകളിലും പോലീസ് തന്നെ തിരയുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി ഒളിവിൽ പോവുകയായിരുന്നു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പെട്ടി പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ അലക്‌സ്, അഭിജിത്ത് എന്നിവരടങ്ങിയ സംഘം എരുമേലിയിൽ നിന്നാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.

കാഞ്ഞിരപ്പള്ളി, പള്ളിക്കത്തോട്, തിരുവല്ല, റാന്നി, കീഴ്വായ്പൂർ എന്നീ വിവിധ പോലീസ് സ്റ്റേഷനുകളിലായി മനുവിന്റെ പേരിൽ നിരവധി മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു..

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network