ആലപ്പുഴ: തന്നെ ബലിയാടാക്കി രക്ഷപ്പെടാമെങ്കിൽ സിപിഎം രക്ഷപ്പെടട്ടേയെന്ന് എസ്എൻഡിപി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കേരളം നിന്ന് കുലുങ്ങിയപ്പോൾ ഇടതുപക്ഷത്തിന് താങ്ങായി തണലായി പിന്തുണ നൽകിയത് താനായിരുന്നുവെന്നും വെള്ളാപ്പള്ളി ഓർമിപ്പിച്ചു. മാതൃഭൂമി ഡോട്‌കോമിന് നൽകിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളിയുടെ പരാമർശം. തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ എൽഡിഎഫിന് തിരിച്ചടിയായെന്നും അദ്ദേഹത്തെ തള്ളിപ്പറഞ്ഞത് കുറഞ്ഞ് പോയെന്നുമുള്ള വിലയിരുത്തൽ സിപിഎം നടത്തിയിരുന്നു.ഇതിനുശേഷം വെള്ളാപ്പള്ളി നൽകിയ ആദ്യ അഭിമുഖമാണിത്. മുഖ്യമന്ത്രി വി.ഡി. സതീശനെയും അദ്ദേഹം പുകഴ്ത്തുന്നുണ്ട്.സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന് സമമാവില്ല. കടലും കടലാടിയും പോലുള്ള വ്യത്യാസമുണ്ട്. പി.ശശി സർക്കാറിന്റെ അന്തകനായി മാറിയെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. പിണറായി വിജയനെ തിരുത്താൻ ആരും തയ്യാറായില്ലെന്നും പിണറായിക്ക് തുല്യമായി പാർട്ടിയിൽ മറ്റാരേയും ചൂണ്ടിക്കാട്ടാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
'മുസ്ലിം ലീഗ് വർഗീയ പാർട്ടി തന്നെയാണ്. ഇത് ഞാൻ പറഞ്ഞാൽ വർഗീയതയാവുമോ? ഈ രാജ്യത്ത് ഒന്നും മിണ്ടാൻ പറ്റില്ല. ജാതിയുടെ പേരിൽ കിട്ടേണ്ടത് ചോദിച്ച് വാങ്ങണം. അതല്ലേ ലീഗും ചെയ്തത്? പി. ജയരാജന് എസ്എൻഡിപിയെ പറ്റി അറിയാൻ വയ്യാത്തതുകൊണ്ടാണ്. എസ്എൻഡിപി യോഗം എന്ന് പറയുന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ പോഷക സംഘടന അല്ല- വെള്ളാപ്പള്ളി അഭിമുഖത്തിൽ പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ ദയനീയ പരാജയം അങ്ങയെ ഒരു വർഗീയവാദിയാക്കി മാറ്റിയോ?
എന്ന് അവർ പറയുന്നു. ഞാൻ എന്താണ് വർഗീയവാദം പറഞ്ഞതെന്ന് കൂടെ പറയണ്ടേ? ചുമ്മാ വർഗീയവാദി, വർഗീയവാദി എന്ന് പറഞ്ഞ് ആരെയാണ് വർഗീയവാദി ആക്കാനാവാത്തത്? ഞാനൊരു സാമൂഹിക സത്യം പറഞ്ഞു. ഞാൻ മുസ്ലിം ലീഗിനെ സംബന്ധിച്ചാണ് പറഞ്ഞത്. അല്ലാതെ മുഴുവൻ മുസ്ലിം സമുദായത്തെ അല്ല. ഭരണം വരുമ്പോൾ കണ്ണല്ലാത്തതെല്ലാം പൊന്നാക്കുമെന്ന് പറഞ്ഞു. പക്ഷേ, പിന്നെ ലീഗിന് ഞങ്ങളോട് കണ്ട ഭാവമില്ല. പരിഗണിക്കാൻ അവർ തയ്യാറായില്ല എന്ന് ഞാൻ പറഞ്ഞത് വർഗീതയാകുമോ? മലപ്പുറം ജില്ലയിൽ ഞങ്ങൾക്ക് ഒരു കുടിപ്പള്ളിക്കൂടം പോലും തന്നില്ല. അവർ വർഗീയ പാർട്ടി തന്നെയാണ്.
കോളേജ് അനുവദിച്ചു കൊടുത്തു, സ്‌കൂൾ അനുവദിച്ചു കൊടുത്തു, പ്ലസ് ടു കൊടുത്തു. ഞങ്ങൾക്ക് എന്ത് തന്നു? ഞങ്ങളെ തകർത്തു കളഞ്ഞില്ലേ? പ്ലസ് ടുവിൽ ഞങ്ങളുടെ ആറായിരം കുട്ടികളല്ലേ ഔട്ട് ആയിപ്പോയത്? അവർക്ക് സംഘടിതമായ പണമുണ്ട്. ഇത് വെച്ചുകൊണ്ട് മീഡിയവരെ ഓപ്പറേറ്റ് ചെയ്യുകയാണ്. രാഷ്ട്രീയമായി അവരെ എതിർക്കുന്നവരെ രാഷ്ട്രീയമായി ആക്രമിക്കുന്നു. അവർ പറഞ്ഞാൽ അത് നീതി, ഞാൻ പറഞ്ഞാൽ വർഗീയത.
ജാതിയുടെ പേരിൽ കിട്ടേണ്ടത് ചോദിച്ച് വാങ്ങണം, അതല്ലേ ലീഗും ചെയ്തത്?
പക്ഷേ ജാതി പറഞ്ഞ ആളുകളെ പറ്റി ഇവരൊന്നും പറയുന്നില്ല, അവരെ മന്ത്രിയാക്കിയില്ലേ? മതമാണ് മതമാണ് എല്ലാമെന്ന് പറഞ്ഞയാളെ ഇപ്പോ മന്ത്രി വരെ ആക്കിയില്ലേ? അത് പറയാൻ ഒരു മീഡിയ ഇല്ല, ഒരു രാഷ്ട്രീയ പാർട്ടി ഇല്ല. ഇവിടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. എനിക്ക് ആരുടെയും വോട്ട് വേണ്ട. അതുകൊണ്ട് എനിക്ക് ഭയപ്പെടേണ്ട കാര്യമില്ല.കാരണം അവർ തോറ്റുപോയി. അവർക്കൊരു കാരണം കണ്ടുപിടിക്കേണ്ടേ തോറ്റതിൽ. നിങ്ങൾ നോക്കണം ഇതിനേക്കാൾ വലിയ പ്രക്ഷോഭം ആണല്ലോ ശബരിമല സ്ത്രീ പ്രവേശനം വന്നപ്പോൾ ഉണ്ടായത്. കേരളം നിന്ന് കുലുക്കിയില്ലേ എല്ലാവരും. അന്ന് അവർക്ക് താങ്ങായി തണലായി സപ്പോർട്ട് ആയിട്ട് നിന്നത് ഞാനായിരുന്നു. അത് കഴിഞ്ഞിട്ടില്ലേ അടുത്ത തിരഞ്ഞെടുപ്പ് വന്നത്.
ഗംഭീരമായിട്ട് ജയിച്ചില്ലേ. അന്ന് എന്നെ കൊള്ളാമായിരുന്നല്ലോ. ഇപ്പോൾ തോറ്റപ്പോൾ കൊള്ളാതെ വരുമ്പോൾ ഞാൻ എന്റെ കുറ്റവും. പരാജയത്തിന്റെ സത്യസന്ധമായ കാരണമെന്തെന്ന് അവർ സ്വന്തമായി ചിന്തിക്കണ്ടേ. പല കാരണങ്ങളുണ്ട്, ആ കാരണങ്ങൾ പലതും അവർ പരസ്യമായി പറയുന്നില്ല. രഹസ്യമായി അവർക്കൊക്കെ അറിയാം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.