കൊച്ചി :കലാകാരി ശ്രീജ കളപ്പുരയ്ക്കലിന് നേരെ ആക്രമണം. മുനമ്പം അയ്യമ്പിള്ളി കുഴുപ്പിള്ളിയിൽ വച്ച് തന്നെ അയൽവാസി ഇരുമ്പു ചൂലു കൊണ്ട് കുത്തുകയായിരുന്നു എന്നാണ് പരാതി.
ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കുഴുപ്പിള്ളി വില്ലേജിലെ അയ്യമ്പിള്ളി കരയിലുള്ള മനപ്പിള്ളി റോഡിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ചെറായി സ്വദേശി സണ്ണിയെ മുനമ്പം പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ അപകടരമായ ആയുധം ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കൽ എന്ന ബിഎൻഎസ് 118 (1) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.പ്രതിയുടെ വീടിന് മുന്നിലെ റോഡില്‍ വെള്ളം ഒഴുകിപ്പോകുന്നത് പ്രതി മണ്ണിട്ടു തടഞ്ഞത് ശ്രീജ ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായത്’ എന്ന് എഫ്ഐആറില്‍ പറയുന്നു. ഇതിലുള്ള വിരോധം കാരണം ശ്രീജയെ ദേഹോപദ്രവം ഏൽപ്പിക്കണമെന്ന ഉദ്ദേശത്തോടെ പ്രതി ഇരുമ്പുചൂല് കൊണ്ട് അവരുടെ കഴുത്തിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു എന്നും എഫ്ഐആറിൽ പറയുന്നു.
വെള്ളം ഒഴുകിപ്പോകുന്നത് മണ്ണിട്ടു തടഞ്ഞത് ശ്രീജ ചോദ്യം ചെയ്യുന്നതും പഞ്ചായത്തംഗം ഉൾപ്പെടെ ഇതിൽ ഇടപെട്ട് സംസാരിക്കുന്നതും പുറത്തു വന്ന വിഡിയോയിൽ കാണാം. തുടർന്നാണ് തർക്കത്തിനൊടുവിൽ സണ്ണി ഇരുമ്പു ചൂലുമായി ആക്രമിക്കുന്നതും ശ്രീജയുടെ നിലവിളി ഉയരുന്നതും.
തന്റെ കഴുത്തും തലയും അനക്കാൻ സാധിക്കുന്നില്ലെന്നും പൊലീസ് വന്ന് മൊഴിയെടുത്തു പോയെന്നും ശ്രീജ വ്യക്തമാക്കി. പരമ്പരാഗത കാൻവാസുകൾക്ക് പകരം പ്രകൃതിദത്തമായ വസ്തുക്കളിൽ ചിത്രരചന നടത്തുന്ന ശ്രദ്ധേയയായ കലാകാരിയാണ് ശ്രീജ കളപ്പുരയ്ക്കൽ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.