വാഷിങ്ടണ്‍: ഉപരിപഠനത്തിനായി അമേരിക്ക ലക്ഷ്യമിടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കനത്ത ആശങ്ക സമ്മാനിച്ചുകൊണ്ട് യുഎസ് വിസാനിയമങ്ങളില്‍ വന്‍ പരിഷ്കാരം വരുന്നു.
യുഎസിലെ നിലവിലുള്ള ഡ്യൂറേഷന്‍ ഓഫ് സ്റ്റാറ്റസ് സമ്പ്രദായം അവസാനിപ്പിച്ച് വിസകള്‍ക്ക് നിശ്ചിത കാലാവധി ഏര്‍പ്പെടുത്താനുള്ള സുപ്രധാന നിര്‍ദേശത്തിന് വൈറ്റ് ഹൗസ് അംഗീകാരം നല്കി. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് യുഎസില്‍ തുടരുന്നതിന് അധികൃതരില്‍ നിന്നും പ്രത്യേക അനുമതി വേണ്ടി വരും.നിലവില്‍ കോഴ്സ് തീരുന്നത് വരെ യുഎസില്‍ തുടരാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദമുണ്ടായിരുന്നു. എന്നാല്‍ പുതിയ മാറ്റം വരുന്നതോടെ ഫിക്സഡ് അഡ്മിഷന് പീരിയഡ് നടപ്പിലാക്കുകയും, പരമാവധി നാല് വര്‍ഷം വരെയായി പരിമിതപ്പെടുത്തുകയും ചെയ്യും. കോഴ്സ് പൂര്‍ത്തിയാക്കാന്‍ നാല് വര്‍ഷത്തില്‍ കൂടുതല്‍ സമയം ആവശ്യമായി വരുന്ന ഗവേഷകരും മറ്റും, യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ്-ല്‍ നിന്നും ഔദ്യോഗിക അനുമതി നേടേണ്ടി വരും. നിലവിലെ 60 ദിവസത്തെ ഗ്രേസ് പീരിയഡ് 30 ദിവസമായി ചുരുക്കാനും നിര്‍ദേശമുണ്ട്.
ഇത് കോഴ്സിന് ശേഷം തൊഴില്‍ അന്വേഷിക്കുന്ന വിദ്യാര്‍ഥികളെ ബാധിച്ചേക്കാം. യുഎസില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ നിന്നാണ്. അതിനാല്‍ ഈ മാറ്റം ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആവും ബാധിക്കുക. ഓരോ തവണ വിസ നീട്ടുമ്പോഴും ബയോമെട്രിക് പരിശോധനകളും അധിക ഫീസും അടയ്ക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.
പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ എഫ്-1 (F-1), ജെ-1 (J-1) വിസകളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാലയളവ് പരിഗണിക്കാതെ പരമാവധി നാല് വര്‍ഷത്തെ നിശ്ചിത കാലാവധി മാത്രമേ യുഎസില്‍ അനുവദിക്കൂ. നിലവിലുള്ള നിയമപ്രകാരം ഒരു വിദ്യാര്‍ത്ഥിക്ക് തന്റെ കോഴ്സ് പൂര്‍ത്തിയാക്കാന്‍ എത്ര വര്‍ഷം വേണമോ അത്രയും കാലം വിസ പുതുക്കാതെ തന്നെ യുഎസില്‍ നിയമപരമായി തുടരാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ പുതിയ പരിഷ്കാരത്തോടെ ഈ ആനുകൂല്യം ഇല്ലാതാകും.
കോഴ്സ് കാലാവധി നാല് വര്‍ഷത്തില്‍ കൂടുതല്‍ നീളുകയാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന് പ്രത്യേക അപേക്ഷ നല്കി കനത്ത ഫീസും ബയോമെട്രിക് പരിശോധനകളും പൂര്‍ത്തിയാക്കി വിസ നീട്ടിയെടുക്കേണ്ടി വരും. പ്രത്യേകിച്ച് ഗവേഷണ വിദ്യാര്‍ത്ഥികള്‍, ദീര്‍ഘകാല പ്രൊഫഷണല്‍ കോഴ്സുകള്‍ ചെയ്യുന്നവര്‍ എന്നിവരെയാണ് ഈ തീരുമാനം ഏറ്റവും ദോഷകരമായി ബാധിക്കുക.
വിസ നീട്ടി ലഭിക്കുന്നതിലുണ്ടാകുന്ന താമസം വിദ്യാര്‍ത്ഥികളുടെ പഠനത്തെയും ഒപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിങ് വഴിയുള്ള തൊഴില്‍ സാധ്യതകളെയും അനിശ്ചിതത്വത്തിലാക്കും. പുതിയ വിസ ചട്ടങ്ങള്‍ പ്രകാരം കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം രാജ്യം വിടാനോ അടുത്ത കോഴ്സിലേക്ക് മാറാനോ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്ന 60 ദിവസത്തെ 'ഗ്രേസ് പിരീഡ്' 30 ദിവസമായി പകുതിയായി കുറച്ചിട്ടുണ്ട്. ഇതിനുപുറമെ, ഉന്നതപഠനത്തിനായി അമേരിക്കയിലെത്തിയ ശേഷം ആദ്യ വര്‍ഷത്തില്‍ കോളേജുകളോ പ്രധാന വിഷയങ്ങളോ മാറ്റുന്നതിനും കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സ് പാതിവഴിയില്‍ മാറ്റിപ്പഠിക്കാനുള്ള സ്വാതന്ത്ര്യവും പുതിയ നിയമം മൂലം നഷ്ടമാകും. കൂടുതല്‍ കണ്ടെത്തുക ഇന്ത്യന്‍ വാര്‍ത്തകള്‍ ഇന്ത്യന്‍ രാഷ്ട്രീയ വിശകലനം ഇന്ത്യന്‍ സംസ്കാരം അമേരിക്കയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായതിനാല്‍ പുതിയ നിയമം ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യന്‍ സമൂഹത്തെയാണ്. ഓപ്പണ്‍ ഡോര്‍സ് റിപ്പോര്‍ട്ട് പ്രകാരം മൂന്ന് ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് നിലവില്‍ യുഎസിലെ വിവിധ സര്‍വ്വകലാശാലകളില്‍ പഠിക്കുന്നത്. ആകെ വിദേശ വിദ്യാര്‍ത്ഥികളുടെ മുപ്പത് ശതമാനത്തോളം വരുമിത്.
അമേരിക്കന്‍ മണ്ണില്‍ കൂടുതല്‍ നിരീക്ഷണവും കര്‍ശനമായ വിസ പരിശോധനകളും ഉറപ്പാക്കുന്നതിനാണ് ഈ മാറ്റമെന്നാണ് യുഎസ് ഭരണകൂടത്തിന്റെ വാദം. എന്നാല്‍ ഈ പുതിയ നിയന്ത്രണങ്ങള്‍ കാരണം ഉയര്‍ന്ന ഫീസും വിസ അനിശ്ചിതത്വവും ഭയന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാനഡ, ഓസ്ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവടങ്ങളിലെ സര്‍വ്വകലാശാലകളിലേക്ക് തിരിയാന്‍ സാധ്യതയുണ്ടെന്ന് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വരും ദിവസങ്ങളില്‍ ഈ വിസ പരിഷ്കാരം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.