സുൽത്താൻ ബത്തേരി: വയനാട് കുടുംബശ്രീ മിഷന് കീഴിൽ ആദിവാസി ക്ഷേമ പദ്ധതിയുടെ മറവിൽ 36 ലക്ഷത്തോളം രൂപയുടെ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. ആദിവാസി ഉത്പന്നങ്ങൾ വിപണനം ചെയ്യുന്ന എട്ട് കേന്ദ്രങ്ങളിലാണ് ക്രമക്കേട് നടന്നത്. സംഭവത്തെ തുടർന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള മൂന്ന് താത്കാലിക കുടുംബശ്രീ ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി.
![]() |
കുടുംബശ്രീ ജീവനക്കാർ നടത്തിയ അഴിമതി കാരണം, ഈ കേന്ദ്രങ്ങളുടെ ചുമതലക്കാരായിരുന്ന നിരപരാധികളായ ആദിവാസി വിഭാഗത്തിൽപെട്ട ആളുകൾ പോലും ഇപ്പോൾ പ്രതിസ്ഥാനത്ത് നിൽക്കേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്ന് കുടുംബശ്രീയുടെ റിപ്പോർട്ടിൽ പറയുന്നു. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ സിപിഎം സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള മൂന്ന് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പ്രാഥമിക അന്വേഷണത്തിൽ 36 ലക്ഷം രൂപയുടെ തട്ടിപ്പാണ് നിലവിൽ കണ്ടെത്തിയിട്ടുള്ളത്. കേസിൽ വിശദമായ അന്വേഷണം നടത്തുന്നതോടെ കൂടുതൽ തുകയുടെ അഴിമതി വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.