ന്യൂഡൽഹി: തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷനുമായി (ടാസ്മാക്) ബന്ധപ്പെട്ട അനധികൃത പിരിവുകൾക്കും പാർട്ടി ഫണ്ട് രീതികൾക്കുമെതിരെ ശക്തമായ നടപടിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. മദ്യവിൽപ്പനയിലൂടെ ലഭിക്കുന്ന പണം സംസ്ഥാന ഖജനാവിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി എൻഡിടിവി റിപ്പോർട്ടു ചെയ്തു.
ടാസ്മാക്കിന്റെ ഹോൾസെയിൽ, റീട്ടെയ്ൽ ശൃംഖലകളിൽ നിലനിൽക്കുന്ന അനധികൃത പണപ്പിരിവ് സംവിധാനങ്ങൾ ഉടനടി നിർത്തലാക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. തമിഴ്‌നാട്ടിൽ റജിസ്റ്റർ ചെയ്ത 4,048 ടാസ്മാക് ഔട്ട്‌ലെറ്റുകളാണുള്ളത്. പ്രതിമാസം ഏകദേശം 88 ലക്ഷം ഉപഭോക്താക്കൾ ടാസ്മാക് വഴി മദ്യം വാങ്ങുന്നുണ്ട്. വിജയ് അധികാരമേറ്റയുടനെ 717 ടാസ്മാക് റീട്ടെയ്ൽ കടകൾ പൂട്ടാന്‍ ഉത്തരവിട്ടിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.