ന്യൂഡൽഹി: ഒമാനിലെ ദുഖ്മ് തുറമുഖത്ത് നിർത്തിയിട്ടിരുന്ന കപ്പലിൽ ഇന്ത്യൻ നാവികൻ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് മരിച്ചു. മസ്കറ്റിലെ ഇന്ത്യൻ എംബസി വിവരം സ്ഥിരീകരിച്ചു. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി എംബസി അറിയിച്ചു.
സമയത്ത് ചികിത്സ കിട്ടാത്തതിനാലാണ് നിശാന്ത് മരിച്ചതെന്ന് ആരോപിച്ച് ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (എഫ്സിയുഐ) രംഗത്തെത്തി. ജൂൺ 11നാണ് നിശാന്ത് മരിച്ചതെന്നും രണ്ടു ദിവസമായി മൃതദേഹം കൃത്യമായി ഫ്രീസ് ചെയ്യാൻ പോലുമാകാത്ത സാഹചര്യത്തിലൂടെയാണ് കപ്പലിലെ ജീവനക്കാർ കടന്നുപോകുന്നതെന്നും എഫ്സിയുഐ എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. തണുത്തവെള്ളം നിറച്ച കുപ്പികൾ അടുക്കിവച്ചാണ് ജീവനക്കാർ മൃതദേഹം ജീർണിച്ചുപോകാതെ സൂക്ഷിക്കുന്നതെന്നും ഇവരുടെ കുറിപ്പിൽ പറയുന്നു. പലവട്ടം ഡിസ്ട്രസ് കോളുകൾ നടത്തിയിട്ടും സമയത്തിന് മെഡിക്കൽ ഇവാക്വേഷൻ നടത്താനായില്ലെന്നും ഇവർ പറയുന്നു. ജൂൺ 8നാണ് രോഗബാധിതനായത്. തുടർച്ചയായി ഛർദ്ദിക്കുകയായിരുന്നുവെന്നും കപ്പൽ കമ്പനിയെ വിവരം അറിയിച്ചെങ്കിലും അവർ പ്രതികരിച്ചില്ല, പിന്നീട് അബോധാവസ്ഥയിലായ നിശാന്ത് മരിക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.