താക്കറെ വിഭാഗത്തിലെ വിമത എംപിമാരുടെ ഫോണുകൾ സ്വിച്ച് ഓഫ്? ; 'ഓപ്പറേഷൻ ടെെഗർ' ഊർജിതമാക്കി ഏക്നാഥ് ഷിൻഡെ

താക്കറെ വിഭാഗത്തിലെ വിമത എംപിമാരുടെ ഫോണുകൾ സ്വിച്ച് ഓഫ്? ; 'ഓപ്പറേഷൻ ടെെഗർ' ഊർജിതമാക്കി ഏക്നാഥ് ഷിൻഡെ

മുംബൈ: ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിലെ വിമത എംപിമാരെ എൻഡിഎ പക്ഷത്ത് എത്തിക്കാനുള്ള നീക്കം ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഊർജിതമാക്കി. കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ വിളിച്ച യോഗത്തിൽ 9 എംപിമാരിൽ 5 പേർ നേരിട്ടു പങ്കെടുത്തില്ല. മുതിർന്ന നേതാക്കൾക്ക് പാർട്ടിയിലെ ചില എംപിമാരെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. 


ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പാർട്ടിയിൽ ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ പ്രമുഖ നേതാക്കൾ ഇന്ന് ഡൽഹിയിലെത്തും. ഇന്ന് പാർലമെന്ററി കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. എംപിമാരെ അനുനയിപ്പിക്കാൻ ഉദ്ധവ് താക്കറെയും മറ്റ് മുതിർന്ന നേതാക്കളും വ്യക്തിപരമായി ശ്രമങ്ങൾ നടത്തുന്നുണ്ട്. ഉദ്ധവ് താക്കറെ പക്ഷത്തെ എംപിമാർ ഇന്ന് ഡൽഹിയിൽ ശ്രീകാന്ത് ഷിൻഡെയുടെ വസതിയിൽ യോഗം ചേരുമെന്ന് സൂചനയുണ്ട്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ശ്രീകാന്ത് ഷിൻഡെയും യോഗത്തിൽ പങ്കെടുത്തേക്കും.


ഈ യോഗത്തിന് ശേഷം എംപിമാർ ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ കണ്ടേക്കുമെന്നും വിവരമുണ്ട്. ലോക്‌സഭയ്ക്കുള്ളിൽ പ്രത്യേക വിഭാഗം രൂപീകരിക്കുന്നതിനുള്ള നടപടികൾ എംപിമാർ ആദ്യം പൂർത്തിയാക്കും. ഇതിന് ശേഷം ഈ വിഭാഗം ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ലയിക്കുമെന്നാണ് സൂചനകകൾ.

ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ ടെെഗർ എന്ന പേരിലാണ് എംപിമാരെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നത്. തൃണമൂൽ കോൺഗ്രസിനു പിന്നാലെ ഉദ്ധവ് വിഭാഗത്തിലും പിളർപ്പുണ്ടായാൽ ഇന്ത്യ മുന്നണിക്കു വീണ്ടും തിരിച്ചടിയാകും. ‌‌ഉദ്ധവ് വിഭാഗത്തിലെ 16 എംഎൽഎമാർ തങ്ങളെ ബന്ധപ്പെട്ടെന്നു ഷിൻഡെ വിഭാഗംഅവകാശപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network