മുഖ്യമന്ത്രിയായിരുന്ന 10 വർഷത്തിനിടെ പിണറായി വിജയൻ നടത്തിയതു 30 വിദേശയാത്രകൾ; ‘സ്വകാര്യ’ യുഎസ് യാത്രയ്ക്ക് 3,82,807 രൂപ യാത്രക്കൂലി അനുവദിച്ചതായി സർക്കാർ രേഖകൾ

മുഖ്യമന്ത്രിയായിരുന്ന 10 വർഷത്തിനിടെ പിണറായി വിജയൻ നടത്തിയതു 30 വിദേശയാത്രകൾ; ‘സ്വകാര്യ’ യുഎസ് യാത്രയ്ക്ക് 3,82,807 രൂപ യാത്രക്കൂലി അനുവദിച്ചതായി സർക്കാർ രേഖകൾ

തിരുവനന്തപുരം: മുഖ്യമന്ത്രിയായിരുന്ന 10 വർഷത്തിനിടെ പിണറായി വിജയൻ നടത്തിയതു 30 വിദേശയാത്രകൾ. ഇത്രയും യാത്രകളിലായി 17 രാജ്യങ്ങളാണു സന്ദർശിച്ചതെന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു പൊതുഭരണ വകുപ്പിന്റെ മറുപടി. 

എന്നാൽ, 30 യാത്രകൾ നടത്തിയിട്ടും പൊതുഭരണവകുപ്പു പുറത്തുവിട്ടത് 8 യാത്രകളുടെ ചെലവ് മാത്രം. 
ഈ 8 യാത്രകളിലായി 74,59,364 രൂപ ചെലവിട്ടെന്നു മറുപടിയിൽ പറയുന്നു. എന്നാൽ യാത്രകളിൽ താമസത്തിനായി ചെലവഴിച്ച തുക ‘പൂജ്യം’ എന്നാണു വിചിത്രമായ മറുപടി.

മുഖ്യമന്ത്രിയായിരിക്കെ, പിണറായി വിജയൻ നടത്തിയ 4 യാത്രകൾ ചികിത്സാർഥം യുഎസിലേക്കായിരുന്നു. നാലു സ്വകാര്യ വിദേശയാത്രകളും പിണറായി നടത്തി.
ഇതിൽ 2018 ജൂലൈയിൽ യുഎസിലേക്കു നടത്തിയ യാത്ര ‘സ്വകാര്യ’മെന്നാണു സർക്കാർ രേഖയിലെങ്കിലും 3,82,807 രൂപ യാത്രക്കൂലി അനുവദിച്ചെന്നു വ്യക്തമാക്കിയിട്ടുണ്ട്.

യുഎസ്, യുഎഇ, ബഹ്റൈൻ, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ, നോർവേ, ക്യൂബ, ഇന്തൊനീഷ്യ, സിംഗപ്പൂർ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത് എന്നിവയാണു സന്ദർശിച്ച രാജ്യങ്ങളെന്നു മുളക്കുളം സൗത്ത് സ്വദേശി എം.ടി.തോമസിനു ലഭിച്ച മറുപടിയിൽ പറയുന്നു. യാത്രയുടെയും താമസത്തിന്റെയും കൃത്യമായ ചെലവുകൾ നൽകാത്തതിനെതിരെ അപ്പീൽ നൽകുമെന്നു തോമസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network