കൊച്ചി: പോളണ്ടിൽ ഡ്രൈവർ വീസ വാഗ്ദാനം ചെയ്ത് തമിഴ്നാട് സ്വദേശികളുടെ ആറര ലക്ഷം രൂപ കൊച്ചി സ്വദേശിനിയും സംഘവും തട്ടിച്ചെന്ന് പരാതി. പോളണ്ട്, മാൾട്ട തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ജോലികള്‍ വാഗ്ദാനം ചെയ്ത് ഇവർ പണം തട്ടുന്ന ഒട്ടേറെ കേസുകളിൽ ഒടുവിലുത്തേതാണിത്.
പള്ളുരുത്തി നമ്പ്യാർപുരം സ്വദേശി പ്രീത ലതീഷ് (39), സഹായി പുതുവൈപ്പ് സ്വദേശി മനീഷ് സേവ്യർ (40), പത്തനംതിട്ട സ്വദേശി അജയ് എസ് വർഗീസ് (36) എന്നിവർക്കെതിരെ പള്ളുരുത്തി പൊലീസ് കേസെടുത്തു. തമിഴ്നാട്ടിലെ അഡയാർ റാണിപ്പേട്ട് സ്വദേശികളായ 4 പേരുടെ 6.5 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
തമിഴ്നാട് സ്വദേശികളെ മാത്രമല്ല, പ്രീതയ്ക്കും മനീഷിനുമെതിരെ ഒട്ടേറെ കേസുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റജിസ്റ്റർ െചയ്തിട്ടുള്ളത്. ഇതിലൊന്ന് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഇടുക്കി സ്വദേശിയുടേതാണ്. അയാൾക്ക് നഷ്ടമായത് 1.02 ലക്ഷം രൂപയാണ്. മാൾട്ടയിലെ ഹോട്ടൽ മേഖലയിൽ ജോലി വാങ്ങി നൽകാം എന്നായിരുന്നു വാഗ്ദാനം. ഇദ്ദേഹത്തിന്റെ സുഹൃത്തു കൂടിയായ തൃശൂർ സ്വദേശിയുടെ 1.25 ലക്ഷം രൂപയും പ്രതികൾ തട്ടിച്ചെടുത്തിട്ടുണ്ട്. ‘‘കേസ് വൈകാതെ വിളിക്കും എന്നാണ് വക്കീൽ പറഞ്ഞിട്ടുള്ളത്. 2023ലാണ് സംഭവം. ഞാൻ മരടിലെ ഒരു അപ്പാർട്ട്മെന്റിൽ കെയർടേക്കറായി ജോലി ചെയ്യുമ്പോൾ പ്രീതയും മനീഷും അവിടെ താമസിച്ചിരുന്നു. മനീഷ് ഭർത്താവാണെന്നാണ് പറഞ്ഞത്. അവർക്ക് വിദേശ ജോലി റിക്രൂട്ട്മെന്റ് ഉണ്ടെന്ന് പറഞ്ഞറിയാം. അങ്ങനെ അവിടെ നിന്ന് ജോലി മാറുന്ന സമയത്താണ് അവരോട് ഇക്കാര്യം പറഞ്ഞത്. 5 ലക്ഷം രൂപയാകും, എന്നാൽ പരിചയക്കാരനായതു കൊണ്ട് 3 ലക്ഷം മതി, മാള്‍ട്ടയിൽ ജോലി ശരിയാക്കാം എന്നു പറഞ്ഞാണ് ഒരു ലക്ഷം രൂപ വാങ്ങിയത്. പിന്നെ ഒന്നു രണ്ടാഴ്ച കഴിഞ്ഞിട്ടും വിവരമൊന്നും ഉണ്ടായില്ല. ഒടുവിൽ ഇത്തരമൊരു കേസിൽ അവർ അറസ്റ്റിലായെന്ന വാർത്ത കണ്ടപ്പോൾ പരാതി കൊടുക്കുകയായിരുന്നു’’– ഇടുക്കി സ്വദേശി പറഞ്ഞു. മലപ്പുറം ജില്ലയിലെ പനമ്പാട് പുറങ്ങ് സ്വദേശികളായ രണ്ടു പേരിൽ നിന്ന് ഒന്നര ലക്ഷം രൂപ വീതം തട്ടിയെടുത്തതിന് പെരുമ്പടപ്പ്, കുറ്റ്യാടി സ്റ്റേഷനുകളിലും പ്രീത ലതീഷിനെതിരെ കേസെടുത്തിരുന്നു. പോളണ്ടിൽ ജോലി വാങ്ങി നല്‍കാം എന്നായിരുന്നു ഇവർക്കുമുള്ള വാഗ്ദാനം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.