കൊച്ചി: ആഗോളതലത്തിൽ രാജ്യങ്ങൾ വൈദ്യുത കാറുകളുടെ വിൽപ്പനയിൽ മുന്നേറുമ്പോഴും ഈ രംഗത്ത് മുട്ടിലിഴഞ്ഞ് ഇന്ത്യ. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഇന്റർനാഷണൽ എനർജി ഏജൻസി (ഐ.ഇ.എ.)യുടെ കണക്കുകൾ പ്രകാരം, 2025-ൽ ആഗോളതലത്തിൽ വിറ്റഴിക്കപ്പെട്ട പുതിയ കാറുകളിൽ 25 ശതമാനവും ഇ.വി. (ഇലക്ട്രിക് കാർ) ആണ്.
തുർക്കി തങ്ങളുടെ വിഹിതം 2022-ലെ ഒരു ശതമാനത്തിൽനിന്ന് 2025-ൽ 20 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിൽ വൈദ്യുത കാർ വിൽപ്പന 2020-ലെ 10 ശതമാനത്തിൽ നിന്ന് 2025-ൽ 68 ശതമാനമായാണ് കുതിച്ചുയർന്നത്. ഒന്നാമത് നോർവേ നോർവേയാണ് വൈദ്യുത കാറുകളുടെ വിൽപ്പനയിൽ ഏറ്റവും മുന്നിൽ. കഴിഞ്ഞവർഷം അവിടെ വിറ്റഴിക്കപ്പെട്ട ആകെ കാറുകളിൽ 97 ശതമാനവും വൈദ്യുതവിഭാഗത്തിൽ നിന്നായിരുന്നു. ചൈന 53 ശതമാനം കൈവരിച്ചപ്പോൾ, അമേരിക്ക കഷ്ടിച്ച് 10 ശതമാനം കടന്നു. 2020-ൽ ഇത് രണ്ട് ശതമാനമായിരുന്നു. വേണം കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ ഇന്ത്യയിൽ ഇലക്ട്രിക് വാഹനവിപണി മന്ദഗതിയിലാകാൻ പ്രധാന കാരണം ചാർജിങ് സ്റ്റേഷനുകളുടെ അഭാവം ആണെന്നാണ് ഐ.ഇ.എ.യുടെ കണ്ടെത്തൽ. വീട്ടിൽത്തന്നെ ചാർജ് ചെയ്യാനുള്ള സൗകര്യമുള്ള ഇലക്ട്രിക് കാർ ഉടമകളുടെ എണ്ണത്തിൽ, പഠനവിധേയമാക്കിയ 17 രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് 16-ാം സ്ഥാനമാണ്. നോർവേ, സ്വിറ്റ്‌സർലൻഡ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ 80 മുതൽ 90 ശതമാനം ആളുകൾക്കും വീട്ടിൽ ചാർജിങ് സൗകര്യമുണ്ട്. ഇന്ത്യയിലിത് 55 ശതമാനമാണ്. ഐ.ഇ.എ.യുടെ കണക്കനുസരിച്ച് 2025 വരെ ഇന്ത്യയിലാകെ 88,000 ചാർജിങ് പോയിന്റുകൾ മാത്രമാണുള്ളത്. ലോകത്താകെയുള്ള 70 ലക്ഷം ചാർജിങ് പോയിന്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.