ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ്താരം ശുഐബ് അക്തറിന്റെ സഹോദരൻ ഷാഹിദ് അക്തറിന്റെ സംസ്കാര ചടങ്ങിൽ ഭീകര സംഘടനയായ ലഷ്കറെ തയിബയുടെ നേതാക്കൾ പങ്കെടുത്തത് വിവാദമായി.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കർ സഹസ്ഥാപകനുമായ ഹാഫിസ് സയീദിന്റെ അടുത്ത അനുയായികൾ ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ വിഡിയോ ലഷ്കറെ തയിബയുടെ രാഷ്ട്രീയ മുഖമായ പാക്കിസ്ഥാൻ മർകസി മുസ്‌ലിം ലീഗ് (പിഎംഎംഎൽ) പുറത്തുവിട്ടു.
പിഎംഎംഎലിന്റെ ഇസ്‌ലാമാബാദ് മേധാവി ഇനാം ഉർറഹ്മാൻ കംബോഹ് ഡപ്യൂട്ടി ജനറൽ സെക്രട്ടറി അബ്ദുള്ള തൂർ, സോണൽ ജനറൽ സെക്രട്ടറി ഹാഫിസ് ഉമർ, ഖിദ്മത് കമ്മിറ്റി ചെയർമാൻ അംജദ് ഭട്ടി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നെന്ന് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. ഹൃദയാഘാതത്തെ തുടർന്ന് മൂന്നു ദിവസം മുൻപാണ് ഷാഹിദ് അക്തർ അന്തരിച്ചതെന്ന് പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സഹോദരന്റെ സംസ്കാര ചടങ്ങിൽ ലഷ്കർ പ്രതിനിധികൾ പങ്കെടുത്തതിനെച്ചൊല്ലി ഉയർന്നുവന്ന വിമർശനങ്ങളോട് അക്തർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഭീകര സംഘടനകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ പാക്ക് സർക്കാർ അനുവാദം നൽകുകയാണെന്ന ഇന്ത്യയുടെ വാദങ്ങളെ ശരിവയ്ക്കുന്നതാണ് ഈ സംഭവം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.