പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ പരിശോധനയ്ക്ക് ശേഷം മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സി.പി.ഐ.എം നേതാക്കൾക്ക് പങ്കുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഉന്നത സി.പി.ഐ.എം നേതാക്കൾ ക്രിമിനൽ ഗൂഢാലോചനയിൽ പങ്കാളികളാണെന്നും, സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണമെന്നും കോടതിയിൽ സമർപ്പിച്ച തടസ്സ ഹർജിയിൽ ഇ.ഡി വ്യക്തമാക്കുന്നു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടില്ലെന്നും പ്രതികളുടെ ഫോൺ കോളുകളിൽ അസ്വാഭാവികതയില്ലെന്നും കാണിച്ച് നേരത്തെ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിന് വിരുദ്ധമാണ് ഇ.ഡിയുടെ ഈ വെളിപ്പെടുത്തൽ. കൂടുതൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്നും, കേസിൽ ഇനിയും 20-ഓളം പേർ പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു. ഇതിൽ ഒരാൾ വിദേശത്തേക്ക് കടന്നതായും പൊലീസ് കോടതിയിൽ വ്യക്തമാക്കി.
അതേസമയം, കേസിലെ ഒൻപതാം പ്രതിക്ക് ജാമ്യം ലഭിച്ചത് വലിയ വിവാദമായതിനെത്തുടർന്ന്, ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സർക്കാർ ഹർജി നൽകി. ഡി.ജി.പി (ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ) വിളിച്ചുവരുത്തിയതിനെത്തുടർന്ന് മ്യൂസിയം എസ്.എച്ച്.ഒ കൊച്ചിയിൽ നേരിട്ടെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിക്ക് ജാമ്യം ലഭിക്കാനുണ്ടായ സാഹചര്യം എസ്.എച്ച്.ഒ ഡി.ജി.പിക്ക് വിശദീകരിച്ചു നൽകി.
പൊലീസിന്റെ ശക്തമായ എതിർപ്പുകൾ പ്രോസിക്യൂട്ടർ കോടതിയെ കൃത്യമായി അറിയിച്ചില്ലെന്നും, ജാമ്യം ലഭിച്ചാലും പ്രശ്നമില്ലെന്ന തരത്തിലാണ് പ്രോസിക്യൂട്ടർ ഇടപെട്ടതെന്നും എസ്.എച്ച്.ഒ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ തീരുമാനമായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.