ദേശീയ സുരക്ഷയും ജലസുരക്ഷയും ഭീഷണിയിലാണെന്ന് ബോധ്യപ്പെടുന്ന നിമിഷം ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തിന് ഇറങ്ങും; പരസ്യ യുദ്ധഭീഷണിയുമായി പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി

ദേശീയ സുരക്ഷയും ജലസുരക്ഷയും ഭീഷണിയിലാണെന്ന് ബോധ്യപ്പെടുന്ന നിമിഷം ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തിന് ഇറങ്ങും; പരസ്യ യുദ്ധഭീഷണിയുമായി പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി

ഇസ്‌ലാമാബാദ്: സിന്ധു നദീജല കരാർ നിർത്തിവയ്ക്കാനുള്ള തീരുമാനം മാറ്റമില്ലാതെ തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെ, ഇന്ത്യയ്‌ക്കെതിരെ പരസ്യ യുദ്ധഭീഷണിയുമായി പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. 


പാക്കിസ്ഥാൻ നേരിടുന്ന രൂക്ഷമായ ആഭ്യന്തര പ്രതിസന്ധികൾക്കും ജലക്ഷാമത്തിനും ഇടയിലാണ് ഇന്ത്യയ്‌ക്കെതിരെയുള്ള കടുത്ത പരാമർശം. എആർവൈ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ഖ്വാജ ആസിഫ് ഭീഷണി മുഴക്കിയത്.

നമ്മുടെ ദേശീയ സുരക്ഷയും അതിന്റെ ഭാഗമായ ജലസുരക്ഷയും ഭീഷണിയിലാണെന്ന് ബോധ്യപ്പെടുന്ന നിമിഷം നമ്മൾ ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തിന് ഇറങ്ങുമെന്നും അതിൽ യാതൊരു സംശയവുമില്ലെന്നും ഖ്വാജ ആസിഫ് പറഞ്ഞു. ജലവിതരണം തടസപ്പെടുത്താൻ ഇന്ത്യ അസാധാരണ വേഗത്തിൽ നീങ്ങുന്നുവെന്ന് പാക്കിസ്ഥാനു തെളിവ് ലഭിച്ചാൽ സൈനിക നടപടിയെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.


2025 ഏപ്രിലിൽ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ പാക് ഭീകരാക്രമണത്തെ തുടർന്നാണ് 1960ലെ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇന്ത്യ തീരുമാനിച്ചത്. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാക്കിസ്ഥാൻ വിശ്വസനീയവും ശക്തവുമായ നടപടികൾ സ്വീകരിക്കുന്നതുവരെ കരാർ പുനഃസ്ഥാപിക്കില്ലെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്. ലോകബാങ്കിന്റെ മധ്യസ്ഥതയിലുണ്ടാക്കിയ കരാർ പ്രകാരം സിന്ധു നദീതടത്തിലെ 80 ശതമാനം വെള്ളവും കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാക്കിസ്ഥാന് അനുമതിയുണ്ട്. എന്നാൽ, വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിലെ പാക് സർക്കാരിന്റെ കടുത്ത പരാജയമാണ് നിലവിലെ ജലക്ഷാമത്തിന് കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര പരാജയം മറച്ചുവയ്ക്കാനാണ് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ ശ്രമമെന്നും ഇവർ പറയുന്നു.

നിലവിൽ സിന്ധ്, ബലൂചിസ്താൻ പ്രവിശ്യകളിലായി പാക്കിസ്ഥാനിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗത്തെയും ബാധിക്കുന്ന തരത്തിൽ ജലപ്രതിസന്ധി അതിരൂക്ഷമാണ്. സിന്ധു ജലസേചന വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം നോർത്ത് വെസ്റ്റ് കനാലിൽ 64.1 ശതമാനവും, റൈസ് കനാലിൽ 38 ശതമാനവും, ദാദു കനാലിൽ 82 ശതമാനവും ജലക്ഷാമം നേരിടുന്നുണ്ട്. തന്ത്രപ്രധാനമായ സുക്കൂർ ബാരേജിലെ ജലനിരപ്പ് കുത്തനെ ഇടിയുന്ന പശ്ചാത്തലത്തിൽ, ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാൻ സർക്കാരിനു കഴിയാത്തത് വലിയ സാമ്പത്തിക തകർച്ചയ്ക്ക് കാരണമാകുമെന്ന് പ്രാദേശിക നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !