കോതമംഗലം എസ്എച്ച്ഒയ്ക്ക് എതിരെ ഫേസ്ബുക്കിലൂടെ ഭീഷണി; അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി;

കോതമംഗലം എസ്എച്ച്ഒയ്ക്ക് എതിരെ ഫേസ്ബുക്കിലൂടെ ഭീഷണി; അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി;

കൊച്ചി: കോതമംഗലം എസ്എച്ച്ഒയെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളി. ജാമ്യാപേക്ഷ തള്ളിയതോടെ അർജുൻ ആയങ്കിക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി. കേസിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.


സംഘടിത കുറ്റകൃത്യ ഗൂഢാലോചനക്കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് അർജുൻ ആയങ്കി കോതമംഗലം സിഐ പ്രശാന്തിനെതിരെ പരസ്യ ഭീഷണിയുമായി രംഗത്തെത്തിയത്. ‘കോതമംഗലം സർക്കിൾ ഏമാന് ഒരു മനസ്സ് തുറന്ന കത്ത്’ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് വലിയ വിവാദമായിരുന്നു. ഐടി ആക്ട് പ്രകാരമാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്.


തങ്ങൾക്കെതിരായ നടപടികൾ ആരെയോ പ്രീതിപ്പെടുത്താൻ വേണ്ടിയാണെന്ന് ആരോപിച്ച അർജുൻ ആയങ്കി, സമാധാനമായി പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കാൻ സിഐയെ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. “പോലീസ് നടപടിയിൽ ഞങ്ങൾ ആരും കഞ്ഞിയും കുടിച്ച് വീട്ടിൽ കിടന്നുറങ്ങില്ല. ഞങ്ങളുടെ ജീവിതം കീഴ്മേൽ മറിച്ച നിന്നെ വെറുതെ വിടില്ല.

നിന്നെപ്പോലുള്ള കാക്കിയിട്ട ചെന്നായ്ക്കളെ നിയമപരമായും, അതിന് സാധിച്ചില്ലെങ്കിൽ കായികമായും നേരിടാൻ ഞങ്ങൾ തയ്യാറാണ്” എന്നും പോസ്റ്റിൽ പറയുന്നു. ഈ സംഭവത്തിന് ശേഷം ഒളിവിൽ പോയ അർജുൻ ആയങ്കി എവിടെയാണെന്നതിനെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും, പ്രതിയെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !