മുംബൈ: തിരഞ്ഞെടുത്ത ആഭ്യന്തരറൂട്ടുകളിൽ 'ബേസിക്' എന്ന പേരിൽ കുറഞ്ഞ നിരക്കിലുള്ള പുതിയ ടിക്കറ്റ് പ്ലാൻ അവതരിപ്പിച്ച് എയർ ഇന്ത്യ. നിരക്കുകൾ നോക്കി ടിക്കറ്റ് ബുക്കുചെയ്യുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ പ്ലാൻ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
ഇക്കോണമി ക്ലാസുമായി ബന്ധിപ്പിച്ചിട്ടുള്ള ബേസിക് പ്ലാനിൽ സേവനങ്ങളിൽ കുറവുവരുത്തിയാണ് നിരക്കിൽ ഇളവു കൊണ്ടുവരുന്നത്. പ്രധാനമായും ടിക്കറ്റിനൊപ്പമുള്ള ഭക്ഷണമാണ് ഒഴിവാക്കുക.
15 കിലോ ചെക്കിൻ ലഗേജും ഏഴുകിലോ കാബിൻ ലഗേജും ഇതിനൊപ്പം ലഭ്യമാണ്. പരീക്ഷണാടിസ്ഥാനത്തിലാണ് തുടക്കത്തിൽ ബേസിക് പ്ലാൻ നടപ്പാക്കുന്നത്.
ഇതിന്റെ പ്രതികരണം വിശകലനംചെയ്തശേഷമാകും കൂടുതൽ റൂട്ടിലേക്ക് വ്യാപിപ്പിക്കുന്നത് പരിശോധിക്കുകയെന്ന് കമ്പനി വ്യക്തമാക്കി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.