സിപിഐ സെക്രട്ടറിയേറ്റ് പിരിച്ചു വിടില്ല; കെ ആർ ചന്ദ്രമോഹനെതിരെ അച്ചടക്ക നടപടി

സിപിഐ സെക്രട്ടറിയേറ്റ് പിരിച്ചു വിടില്ല; കെ ആർ ചന്ദ്രമോഹനെതിരെ അച്ചടക്ക നടപടി

തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐയിലെ പ്രശ്‌നങ്ങളും വിമർശനങ്ങളും ഉള്‍ക്കൊള്ളുന്നുവെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഐക്യത്തോടെ പാർട്ടി മുന്നോട്ടു പോകണം. പ്രധാന സീറ്റുകളിലെ തോല്‍വി വേദനിപ്പിക്കുന്നതാണ്.


എല്ലാവരും പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും പാര്‍ട്ടി സെന്റര്‍ പറയുന്ന കാര്യങ്ങള്‍ ജില്ലാ നേതൃത്വങ്ങള്‍ കേള്‍ക്കണമെന്നും സംസ്ഥാന കൗൺസിൽ യോഗത്തിൽ ബിനോയ് വിശ്വം പറഞ്ഞു.

സെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്ന് പരസ്യമായി പറഞ്ഞ കെ ആർ ചന്ദ്രമോഹനെതിരെ അച്ചടക്ക നടപടിയെടുക്കും. 



ചന്ദ്രമോഹനെ താക്കീത് ചെയ്യാനുള്ള തീരുമാനം സംസ്ഥാന കൗൺസിൽ അംഗീകരിച്ചു. പാർട്ടി ആലോചിച്ചെടുത്ത തീരുമാനമാണ് സംസ്ഥാന സെക്രട്ടറിയേറ്റ്. സെക്രട്ടറിയേറ്റ് പിരിച്ചുവിടില്ല, അവിടെ ഇരിക്കുന്നവർ ആരും മോശക്കാരല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. 

സിപിഐ സെക്രട്ടറിയേറ്റ് സംവിധാനം തുടരുമെന്നും ബിനോയ് വിശ്വം ആവർത്തിച്ച് വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network