തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങള്‍ക്ക് മുഖ്യമന്ത്രി വി.ഡി.സതീശന്‍ കേരളത്തോട് മാപ്പ് പറയണം; കെ.എന്‍.ബാലഗോപാല്‍

തിരുവനന്തപുരം: ധവളപത്രത്തിലൂടെ യഥാര്‍ഥ കണക്കുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം നടത്തിയ തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങള്‍ക്ക് മുഖ്യമന്ത്രി വി.ഡി.സതീശന്‍ കേരളത്തോട് മാപ്പ് പറയണമെന്ന് മുന്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. താന്‍ തന്നെ അവതരിപ്പിച്ച ധവളപത്രത്തിലൂടെ സ്വന്തം വ്യാജപ്രസ്താവങ്ങള്‍ തുറന്നുകാട്ടിയ കേരള മുഖ്യമന്ത്രി വി.ഡി. സതീശനോടു നന്ദി അറിയിക്കുന്നുവെന്ന് ബാലഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


കേരളത്തിന്റെ കടം 6 ലക്ഷം കോടിയായിരിക്കുന്നു എന്ന പ്രസ്താവന വി.ഡി.സതീശന്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ആവര്‍ത്തിക്കുകയായിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ ചുമതല ഒഴിയുമ്പോള്‍ പോലും 4.8 ലക്ഷം കോടി രൂപയുടെ മാത്രം കടമേ കേരളത്തിനുണ്ടാകൂ എന്ന് കണക്കുസഹിതം പറഞ്ഞിട്ടും അദ്ദേഹം ആ പ്രചാരണത്തില്‍ നിന്ന് പിന്മാറിയിരുന്നില്ല. 



ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച ധവളപത്ര പ്രകാരം കേരളത്തിന്റെ ഇന്നേ ദിവസം വരെയുള്ള ആകെ കടം 5.07 ലക്ഷം കോടി രൂപയാണ്. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ കണക്കുകള്‍ കൂടി ചേര്‍ത്തിട്ടാണിത്.


ഇതുകൂടാതെ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുടിശിക ഇനത്തില്‍ ഒരു ലക്ഷം കോടി രൂപ നല്‍കാനുണ്ടെന്നും ആകെ ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ അടിയന്തര ബാധ്യത സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 


എന്നാല്‍ അദ്ദേഹം അവതരിപ്പിച്ച ധവളപത്ര പ്രകാരം പല കണക്കുകളും വീര്‍പ്പിച്ചു കാണിച്ചിട്ടും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ ആകെ നല്‍കാനുള്ള കുടിശിക 48,000 കോടി രൂപ മാത്രമാണെന്നും കെ.എന്‍.ബാലഗോപാല്‍ വ്യക്തമാക്കി.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !