ലങ്കൻ താരങ്ങളെ പിടിച്ചു തള്ളി; വൈഭവ് സൂര്യവംശിക്കെതിരെ നടപടിയുണ്ടായേക്കും; മാച്ച് ഫീയുടെ 50 ശതമാനം വരെ പിഴ ചുമത്താൻ ശുപാര്‍ശ

ലങ്കൻ താരങ്ങളെ പിടിച്ചു തള്ളി; വൈഭവ് സൂര്യവംശിക്കെതിരെ നടപടിയുണ്ടായേക്കും; മാച്ച് ഫീയുടെ 50 ശതമാനം വരെ പിഴ ചുമത്താൻ ശുപാര്‍ശ

ധാംബുള്ള: സൂപ്പർ ഓവറിലേക്ക് നീണ്ട ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ ഇന്ത്യ എ– ശ്രീലങ്ക എ ആവേശപ്പോരാട്ടത്തിനു പിന്നാലെ ലങ്കൻ താരങ്ങളുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും പിടിച്ചു തള്ളുകയും ചെയ്‌ത ഇന്ത്യൻ താരം വൈഭവ് സൂര്യവംശിക്കെതിരെ നടപടിയുണ്ടായേക്കും. സംഭവത്തിൽ വൈഭവ് സൂര്യവംശിക്ക് മാച്ച് ഫീയുടെ 50 ശതമാനം വരെ പിഴ ചുമത്താൻ മാച്ച് റഫറി പ്രദീപ് ജയപ്രകാശ് ശുപാർശ ചെയ്‌തതായാണ് റിപ്പോർട്ടുകൾ. 


ഇന്ത്യ എ ടീം ക്യാപ്റ്റൻ തിലക് വർമ്മക്ക് 30 ശതമാനം പിഴ ചുമത്താനും ശുപാർശ ചെയ്തിട്ടുണ്ട്. എ ടീം മത്സരങ്ങളിൽ ഐസിസി പിഴകളോ വിലക്കുകളോ ചുമത്താത്തതിനാൽ, മാച്ച് റഫറിയുടെ ശുപാർശകൾ ബിസിസിഐക്കും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനും കൈമാറി. ശുപാർശ അംഗീകരിച്ച് നടപടിയെടുക്കണോ എന്നതിൽ ഇരു ബോർഡുകളും ചേർന്നു തീരുമാനമെടുക്കും.


നേരത്തെ, ഇന്ത്യയ്‌ക്കെതിരായ ത്രിരാഷ്ട്ര എ സീരീസ് മത്സരത്തിനിടെയിലെ പെരുമാറ്റത്തിന്റെ പേരിൽ ശ്രീലങ്കൻ ക്രിക്കറ്റർ വിഷേൻ ഹലംബഗെ, സീനിയർ വിക്കറ്റ് കീപ്പർ നിരോഷൻ ധിക്‌വെല്ല എന്നിവർക്ക് ശ്രീലങ്കൻ ക്രിക്കറ്റ് നിയമിച്ച മാച്ച് റഫറി പ്രദീപ് ജയപ്രകാശ് പ്രത്യേകമായി ശിക്ഷാ നടപടികൾ സ്വീകരിച്ചിരുന്നു. ഉറവിടങ്ങൾ അനുസരിച്ച്, വൈഭവ് സൂര്യവംശിയും വിഷേൻ ഹലംബഗെയും തമ്മിലുള്ള വഴക്ക് വഷളാകുന്നത് തടയാൻ ശ്രമിച്ച നിരോഷൻ ധിക്‌വെല്ല അമിതമായി അപ്പീൽ ചെയ്തതിനാണ് ശിക്ഷിച്ചത്. സൂപ്പർ ഓവറിലെ ശ്രീലങ്കയുടെ വിജയത്തിന് ശേഷം ഇന്ത്യൻ ബാറ്റർമാരോടുള്ള പ്രകോപനപരമായ പരാമർശങ്ങൾക്കാണ് ഹലംബാഗെയ്‌ക്ക് ശിക്ഷ ലഭിച്ചത്.

വിജയാഹ്ലാദത്തിനിടെ ലങ്കൻ താരങ്ങൾ പ്രകോപനപരമായി സംസാരിച്ചതാണ് വൈഭവിനെ ചൊടിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വൈഭവും സൂര്യാംശ് ശെഡ്ഗെയും പവലിയനിലേക്ക് മടങ്ങുന്നതിനിടെ രണ്ടു ലങ്കൻ താരങ്ങൾ (ജഴ്‌സി നമ്പർ 76, ജഴ്‌സി നമ്പർ 5) ഇരുവരോടും എന്തോ പറയുന്നത് വിഡിയോയിൽ വ്യക്തമായി കാണാം. തുടർന്ന്, വൈഭവ് ദേഷ്യത്തോടെ സൂപ്പർ ഓവറിൽ പന്തെറിഞ്ഞ കുഗതാസ് മാതുലനു നേരെ കുതിക്കുന്നതും, അദ്ദേഹത്തിന്റെ സഹതാരങ്ങളിൽ ഒരാളായ വിഷേൻ ഹലംബഗെ ഇടയിൽ കയറുന്നതും ടിവി ക്യാമറകൾ പകർത്തി. ക്രിക്ബസ് റിപ്പോർട്ട് പ്രകാരം, വൈഭവിനോട് ഹലംബഗെ ‘‘മത്സരം കഴിഞ്ഞു... ഇനി നീ വീട്ടിൽ പോ...’’ എന്ന് പറഞ്ഞതാണ് താരത്തെ പ്രകോപിപ്പിച്ചത്. ഹലംബഗെയെ വൈഭവ് തള്ളിമാറ്റിയപ്പോൾ ലങ്കയുടെ രാജ്യാന്തര താരമായ നിരോഷൻ ധിക്‌വെല്ല ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network