പത്തനംതിട്ട: ശബരിമല യുവതീപ്രവേശ സമയത്തു താൻ ചതിക്കപ്പെടുകയായിരുന്നെന്നു ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ വെളിപ്പെടുത്തൽ. അതെല്ലാം അതതു ദിവസം തന്നെ ഡയറിയിൽ കുറിച്ചു വച്ചിട്ടുണ്ട്.
സ്വർണക്കൊള്ളക്കേസിൽ റജിസ്റ്ററിൽ ചെമ്പു പാളിയെന്ന് എഴുതിയത് മറ്റാരോ ആണെന്നും അതിൽ ഒപ്പിടാൻ താൻ നിർബന്ധിപ്പിക്കപ്പെടുകയായിരുന്നു എന്നുമാണു അദ്ദേഹം പറയുന്നത്. ഈ കൈപ്പട സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തണമെന്ന് എസ്എടിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. അതേസമയം, കടുത്ത അച്ചടക്ക നടപടി എടുക്കുന്നതു ഒഴിവാക്കാനുള്ള പത്മകുമാറിന്റെ സമ്മർദ തന്ത്രമാണ് ആത്മകഥ പ്രസിദ്ധീകരണം എന്നും വിലയിരുത്തപ്പെടുന്നു. പ്രതിപക്ഷ നേതാവുമായി അടുത്ത ബന്ധം ഉള്ളവർ പത്മകുമാറിനെതിരെ കടുത്ത നടപടി എടുക്കരുതെന്നു സമ്മർദം ചെലുത്തുന്നതായും സൂചനയുണ്ട്. പലതും പുറത്തു വന്നാൽ ഉന്നതർ കുടുങ്ങും എന്നതിനാലാണിത്. ജില്ലാ കമ്മിറ്റി എന്ത് നടപടി എടുത്താലും വിഷയത്തിൽ അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയുടേത് ആയിരിക്കും.
ജില്ലാ കമ്മിറ്റി എടുത്ത നടപടി തിരുത്താൻ സംസ്ഥാന കമ്മിറ്റിക്ക് അധികാരമുണ്ട്. നിലവിൽ പത്മകുമാർ ജില്ലാ കമ്മിറ്റി അംഗമായതിനാലാണിത്. ശബരിമല സ്വർണക്കൊള്ളയുടെ ഉന്നത ഇടപെടലുകൾ പത്മകുമാറിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയാൽ വെളിയിൽ വരുമെന്ന ഭയം നേതാക്കൾക്ക് ഉള്ളതിനാൽ തൽക്കാലം നടപടിയെടുത്തെന്നു കാണിച്ച് പ്രശ്നം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. പത്മകുമാറിന്റെ ആത്മകഥ പുറത്തുവന്നാൽ ശബരിമലയിലെ പല സംഭവങ്ങളും പുറത്തുവരും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.