ലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ച് കിയ സ്റ്റാമർ. തിരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടി, നയപരമായ പരാജയങ്ങൾ, ജനപ്രീതിയിലുണ്ടായ ഇടിവ് എന്നിവയെ തുടർന്ന് പാർട്ടിയിലെ നൂറിലധികം എംപിമാരും മുതിർന്ന കാബിനറ്റ് മന്ത്രിമാരും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. ലേബർ പാർട്ടിയിലെ അദ്ദേഹത്തിന്റെ പ്രധാന എതിരാളിയും മുൻ ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറുമായ ആൻഡി ബേൺഹാം ഉപതിരഞ്ഞെടുപ്പിൽ ജയിച്ച് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സ്റ്റാമറുടെ രാജിയിലേക്കുള്ള വഴി വേഗത്തിലായത്. അടുത്ത പ്രധാനമന്ത്രിയാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് ആൻഡി ബർണാമിനാണ്.
വിദേശകാര്യ സെക്രട്ടറി യുവെറ്റ് കൂപ്പർ, ഹോം സെക്രട്ടറി ഷബാന മഹ്മൂദ്, ട്രാൻസ്പോർട്ട് സെക്രട്ടറി ഹെയ്ദി അലക്സാണ്ടർ എന്നിവരെല്ലാം സ്റ്റാമർ മാറണമെന്ന നിലപാടുകാരാണ്. ഇവർക്കൊപ്പം നിരവധി എംപിമാരും ഇതിനോടകം പരസ്യമായി നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തു വന്നുകഴിഞ്ഞു.
വിമത നീക്കം ശക്തമാക്കി ആൻഡി ബർണാം പാർട്ടി നേതൃത്വത്തിലേക്ക് മൽസരിക്കാനിറങ്ങിയാൽ താനും മൽസരരംഗത്ത് ഉണ്ടാകുമെന്ന ഉറച്ച നിലപാടിലാണ് പ്രധാനമന്ത്രി ഇന്നലെ വരെ ഉണ്ടായിരുന്നത്. എംപിയായി വെസ്റ്റ്മിനിസ്റ്ററിലെത്തുന്ന ആൻഡി ബർണാമിന് പാർട്ടി നേതൃസ്ഥാനത്തേക്ക് മൽസരിക്കാൻ 20 ശതമാനം എംപിമാരുടെ പിന്തുണ ആവശ്യമാണ് നിലവിലെ ലേബർ എംപിമാരുടെ എണ്ണം വച്ചുനോക്കിയാൽ ഇതിനു വേണ്ടത് 80 പേരുടെ പിന്തുണയാണ്. ഇത് നേടാൻ ബർണാമിന് ഒരു പ്രയാസവുമില്ല. ഇന്നാണ് എംപിയായി ബർണാം സത്യപ്രതിജ്ഞ ചെയ്യുക. അദ്ദേഹത്തോടൊപ്പം മറ്റു രണ്ടു ഉപതിരഞ്ഞെടുപ്പുകളിൽ ജയിച്ച എംപിമാരും സത്യപ്രതിജ്ഞ ചെയ്യും.
എമിഗ്രേഷൻ നയത്തിലെ പാളിച്ചകൾ മുതലെടുത്ത് തീവ്ര വലതുപക്ഷ പാർട്ടിയായ റിഫോം യുകെ പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ നടത്തിയ വൻ കുതിപ്പാണ് സ്റ്റാമറുടെ കസേര ഇളക്കിയത്. റിഫോമിനെ നേരിടാൻ സ്റ്റാമറുടെ രാഷ്ട്രീയ നേതൃത്വം അപര്യാപ്തമാണെന്നാണ് വിമത പക്ഷം. 2017 മുതൽ ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ മേയറായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആൻഡി ബർണാം പാർട്ടിയിലെ പോപ്പുലർ നേതാവാണ്. 56കാരനായ ബർണാമിന് നേരത്തെ പാർലമെന്റിലേക്ക് മൽസരിക്കാൻ പാർട്ടി സീറ്റ് നിഷേധിച്ച സാഹചര്യമുണ്ടായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ വിശ്വസ്തനായ ലേബർ എംപി മേക്കർഫീൽഡിൽ രാജിവച്ച് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കുകയായിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.