പള്ളി സെമിത്തേരിയിലെ പായയിൽ പൊതിഞ്ഞ മൃതദേഹം; ഇന്ദിരാ നഗർ സ്വദേശി സിജോയുടേതെന്ന് സംശയം; ഡിഎൻഎ ടെസ്റ്റ് നടത്താൻ പൊലീസ്

പള്ളി സെമിത്തേരിയിലെ പായയിൽ പൊതിഞ്ഞ മൃതദേഹം; ഇന്ദിരാ നഗർ സ്വദേശി സിജോയുടേതെന്ന് സംശയം; ഡിഎൻഎ ടെസ്റ്റ് നടത്താൻ പൊലീസ്

നാദാപുരം / ഇരിട്ടി: വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ പൊതു കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് വിലങ്ങാട് വാളൂക്കിനു സമീപം ഇന്ദിരാ നഗർ സ്വദേശി ആലപ്പാട്ട് സ്കറിയയുടെ മകൻ സിജോയുടെ മൃതദേഹമെന്ന സംശയത്തിൽ ബന്ധുക്കൾ. 


2014ലാണ് സിജോയെ കാണാതായത്. സിജോയുടെ തിരോധാനം സംബന്ധിച്ചു ബന്ധുക്കൾ 7 വർഷം കഴിഞ്ഞാണു കുറ്റ്യാടി പൊലീസിൽ പരാതി നൽകിയത്.

സിജോ വിവാഹം കഴിച്ചത് വാണിയംപാറയിൽ നിന്നാണ്. സിജോ ഭാര്യവീട്ടിലാണെന്നു വിലങ്ങാട്ടെ വീട്ടുകാരും വിലങ്ങാടാണെന്നു ഭാര്യവീട്ടുകാരും കരുതിയെന്നാണു പരാതി വൈകിയതിനു കാരണമായി ഇരുവീട്ടുകാരും അന്നു പറഞ്ഞിരുന്നത്. 


കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ലെന്നാണു 2021ൽ ഭാര്യ നിഖില മൊഴി നൽകിയത്. സിജോയെ തേടി വാളൂക്കിൽ എത്തിയപ്പോഴാണു അവിടെ ഇല്ലെന്ന കാര്യം അറിയുന്നതെന്നും നിഖില പറഞ്ഞിരുന്നു.
സിജോയുടെ അമ്മ ത്രേസ്യാമ്മയുടെ പരാതിയിൽ കുറ്റ്യാടി പൊലീസ് കേസെടുത്തെങ്കിലും അന്വേഷണ പുരോഗതിയൊന്നും ഇല്ലാതിരിക്കുന്നതിനിടയിലാണു കഴിഞ്ഞ ദിവസം കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിലെ വസ്തു കണ്ടെത്തിയത്. 

ഡിഎൻഎ ടെസ്റ്റ് നടത്താനുള്ള ക്രമീകരണങ്ങളിലാണു പൊലീസ്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിജോയുടെ വീട്ടുകാർ പൊലീസിനും ആഭ്യന്തര മന്ത്രി അടക്കമുള്ളവർക്കും പരാതികൾ അയച്ചിട്ടുണ്ട്.

13–ാം തീയതി സെമിത്തേരിയിലെ 38–ാം നമ്പർ കല്ലറ തുറന്നപ്പോഴാണു പായയിൽ പൊതിഞ്ഞ നിലയിലുള്ള വസ്തു കണ്ടത്. പള്ളി അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കല്ലറ അടച്ചു സെമിത്തേരി പൂട്ടുകയും ചെയ്തു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network