മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടു; ബിഹാർ സ്വദേശി പിടിയിൽ

ചെന്നൈ:  തമിഴ്‌നാട്ടിൽ മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടു. തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്കോട്ട് വ്യാവസായിക മേഖലയിൽ നടന്ന സംഭവത്തിൽ ബിഹാർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരയായ പെൺകുട്ടിയുടെ കുടുംബവും ബിഹാറിൽ നിന്നുള്ളവരും ഈ പ്രദേശത്ത് സ്ഥിരതാമസമാക്കിയവരുമാണ്. 


കഴിഞ്ഞദിവസം വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി ബിസ്ക്കറ്റ് നൽകി പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ പൊന്തക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

തിരച്ചിലിൽ, വിജനമായ സ്ഥലത്ത് ഗുരുതരമായ പരുക്കുകളോടെ ചോരയൊലിപ്പിച്ചു കിടക്കുന്ന നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് കുട്ടി മരണത്തിനു കീഴടങ്ങി. 


പ്രതിയെ നാട്ടുകാർ ചേർന്നാണ് പിടികൂടിയത്. തുടർന്ന് ഇയാളെ പൊലീസിനു കൈമാറി. സംഭവത്തിൽ വൻ ജനരോഷമാണ് പ്രദേശത്ത് അലയടിക്കുന്നത്. ഒന്നിലധികം പേർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് ചിലരെ നാട്ടുകാർ മർദ്ദിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് കൂട്ടബലാത്സംഗമല്ലെന്നും ഒരാൾ മാത്രമാണ് കൃത്യത്തിന് പിന്നിലെന്നും പൊലീസ് വ്യക്തമാക്കി.

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ സംഭവം വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. മുൻപ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വിഷയം പ്രധാന ചർച്ചയായിരുന്നു. പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു. അടുത്തിടെ നടന്ന പല അതിക്രമങ്ങളിലും ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ പ്രവർത്തകർക്കോ ഭാരവാഹികൾക്കോ പങ്കുണ്ടെന്നാണ് ഡിഎംകെ ആരോപിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !