തിരുവനന്തപുരം: ലഹരി മാഫിയക്കെതിരായ സര്‍ക്കാരിന്റെ ഓപറേഷന് തൂഫാന് തുടക്കം. മുഖ്യമന്ത്രി വി.ഡി.സതീശന് പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ലഹരിമരുന്ന് വ്യാപനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരിമരുന്ന് വ്യാപനം ഏറ്റവും കൂടുതലായി ഉള്ള സംസ്ഥാനമായി കേരളം മാറുന്നു.
നാടിന്റെ യുവത്വത്തെ ഇല്ലാതാക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ലഹരിമരുന്നാണെന്നും അദ്ദേഹം പറഞ്ഞു.
ജനസംഖ്യയില്‍ 65 ശതമാനം ചെറുപ്പക്കാരാണ്. ചെറുപ്പക്കാരെ ഇല്ലാതാക്കാനുള്ള കാരണങ്ങളില്‍ ഒന്ന് ലഹരിമരുന്നാണ്. തൂഫാന് പദ്ധതിയുടെ അംബാസഡര്‍മാരായി ഓരോരുത്തരും മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്റലിജന്‍സ് ഐജി പുട്ട വിമലാദിത്യയാണ് തൂഫാന് നോഡല്‍ ഓഫിസര്‍.
ലഹരിമരുന്ന് ശൃംഖലയെ അപ്പാടെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനകത്ത് നോ എക്സ്ക്യൂസ് നിലപാട് ആയിരിക്കും. കാരവനില്‍ കയറി പരിശോധിക്കില്ലെന്ന ധൈര്യം ആര്‍ക്കും വേണ്ട. നിയമത്തിനു മുന്നില്‍ സ്റ്റാറ്റസോ പണമോ പദവിയോ നോക്കിയായിരിക്കില്ല പൊലീസ് പ്രവര്‍ത്തിക്കുക. ഡാര്‍ക്ക് വെബിന്റെ മറവിലിരുന്നു കച്ചവടം നടത്തുന്നവരെ സൈബര്‍ സെല്‍ പിന്തുടരും. ഈ ശൃംഖലയില്‍ പെട്ട എല്ലാവരും ഇന്ന് കൊണ്ട് ഈ കച്ചവടം അവസാനിപ്പിക്കുകയാണ് നല്ലതെന്ന മുന്നറിയിപ്പും രമേശ് ചെന്നിത്തല നല്കി.
പദ്ധതി വിജയിക്കാന്‍ ജനങ്ങളുടെ സഹായം ആവശ്യമാണ്. ഇതിനായി പൊലീസിന്റെ ആപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. എക്സൈസും പൊലീസും വിദ്യാഭ്യാസവകുപ്പും ഉള്‍പ്പെടെ ഒന്നിച്ചാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുമായി മുന്നോട്ടുപോകുമ്പോള്‍ ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥന് എന്തെങ്കിലും കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാകും. പരാതികളും അറിയിപ്പുകളും നല്‍കുന്നവരുടെ വിവരങ്ങള്‍ പുറത്തു വരില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്റലിജന്‍സ് ഐജിയുടെ നേതൃത്വത്തില്‍ നര്‍ക്കോട്ടിക് സെല്ലും ക്രൈംബ്രാഞ്ചും ഉള്‍പ്പെടെയുള്ള പൊലീസ് സംവിധാനം ജില്ലാതലങ്ങളിലും താഴേക്കും ലഹരി മരുന്ന് മാഫിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കും. ചടങ്ങില്‍ തൂഫാന് വാരിയേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിനികള്‍ക്ക് രമേശ് ചെന്നിത്തല ബാഡ്ജുകള്‍ വിതരണം ചെയ്യുകയും തൂഫാന് ഫ്ലാഗ് വിദ്യഭ്യാസ മന്ത്രി എന്‍. ഷംസുദീന്‍ കോട്ടണ്‍ഹില്‍ സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്കു കൈമാറുകയും ചെയ്തു. ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദീന്‍, എക്സൈസ് മന്ത്രി എം. ലിജു, ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍, ശശി തരൂര്‍ എംപി, സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍, ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.