സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാട്; ടി.വീണയോട് ഇഡി ഉത്തരം തേടിയത് 172 ചോദ്യങ്ങൾക്ക്;

സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാട്; ടി.വീണയോട് ഇഡി ഉത്തരം തേടിയത് 172 ചോദ്യങ്ങൾക്ക്;

കൊച്ചി: സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു ലഭ്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ തയാറാക്കിയ 172 ചോദ്യങ്ങൾക്കാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ടി.വീണയോട് ഉത്തരം തേടിയത്. ആദായനികുതി വകുപ്പ്, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) എന്നിവരുടെ കണ്ടെത്തലുകളുടെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.


2 കമ്പനികളുമായി 2017–2021 കാലയളവിൽ നടത്തിയ 2.78 കോടി രൂപയുടെ കൺസൽറ്റൻസി ഫീസ് ഇടപാടുമായി ബന്ധപ്പെട്ട നേരിട്ടുള്ള ചോദ്യങ്ങൾക്കു മനസ്സറിവില്ലാത്ത കാര്യമാണെന്നായിരുന്നു വീണയുടെ മറുപടി. എക്സാലോജിക് കമ്പനിയുടെ കൺസൽറ്റൻസി ബിസിനസുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം ബെംഗളൂരു ഓഫിസിലാണെന്നും അന്നത്തെ പലകാര്യങ്ങളും ഓർക്കുന്നില്ലെന്നും പല ചോദ്യങ്ങൾക്കും വീണ മറുപടി പറഞ്ഞു.


മനസ്സറിവില്ലെന്ന വീണയുടെ മറുപടി പിന്നെയാർക്കാണ് ഈ ഇടപാടിൽ ‘മനസറിവുള്ളതെന്നു’ കണ്ടെത്തേണ്ട ബാധ്യതയാണ് ഇപ്പോൾ ഇ.ഡിക്കുമേൽ വരുത്തിയിരിക്കുന്നത്. പണം നൽകിയ സിഎംആർഎൽ ഉടമകൾ, ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴികളും വീണയുടെ മൊഴികളും പരിശോധിക്കുന്ന ജോലികൾ ഇന്നലെത്തന്നെ ഇ.ഡി തുടങ്ങി.

സിഎംആർഎൽ കമ്പനി ഉടമ എസ്.എൻ.ശശിധരൻ കർത്തയുടെ ഭാര്യ ജയ എസ്.കർത്ത, മകൾ ഷിബി എസ്.കർത്ത എന്നിവരുടെ മൊഴികൾ ഈ കേസിൽ നിർണായകമാകുമെന്നാണു സൂചന. എക്സാലോജിക് ബെംഗളൂരു ഓഫിസിൽ നിന്ന് എസ്എഫ്ഐഒ ശേഖരിച്ച മുഴുവൻ രേഖകളും ഒന്നുകൂടി പരിശോധിച്ച ശേഷം വീണയെ ഇ.ഡി വിശദമായി ഒരിക്കൽ കൂടി ചോദ്യം ചെയ്യും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network