തിരുവനന്തപുരം: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ വമ്പൻ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. ഉന്നതവിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ വൻതോതിൽ വിദേശത്തേക്ക് ചേക്കേറുന്ന പ്രവണതയ്ക്ക് തടയിടാനും, നാട്ടിൽ തന്നെ മികച്ച പഠനസൗകര്യങ്ങൾ ഒരുക്കാനും ലക്ഷ്യമിട്ടുള്ള ‘കേരള നോളജ് വാലി’ പദ്ധതിയാണ് ബജറ്റിലെ പ്രധാന ആകർഷണം. ഇതിനായി 100 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ലോകത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വിദേശ സർവകലാശാലകളുമായും സഹകരിച്ച് അന്താരാഷ്ട്ര നിലവാരമുള്ള അക്കാദമിക് പ്രോഗ്രാമുകൾ കേരളത്തിൽ ലഭ്യമാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിനൊപ്പം, സ്വകാര്യ സർവകലാശാലാ ബില്ലിൽ കാലോചിതമായ പരിഷ്കരണങ്ങൾ വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പിന്നാക്ക-ഗോത്രവർഗ്ഗ മേഖലയിലെ വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമിട്ട് വയനാട് ട്രൈബൽ യൂണിവേഴ്സിറ്റിയുടെ വികസനത്തിനായി 50 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ കോഴ്സുകളും തൊഴിലവസരങ്ങളും ഉറപ്പാക്കി കേരളത്തെ ഒരു ആഗോള വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.