മുല്ലപ്പെരിയാർ അണക്കെട്ടിന് പകരം പുതിയ ഡാം; ഇന്ന് നിർണായക ചർച്ച; ഇരു സംസ്ഥാനങ്ങളും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കും

മുല്ലപ്പെരിയാർ അണക്കെട്ടിന് പകരം പുതിയ ഡാം; ഇന്ന് നിർണായക ചർച്ച; ഇരു സംസ്ഥാനങ്ങളും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കും

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന് പകരം പുതിയ ഡാം നിർമ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ ഇന്ന് നിർണായകമായ അന്തർസംസ്ഥാന ചർച്ച നടക്കും. മൂന്നാറിൽ വെച്ച് രാവിലെ 10 മുതൽ 11:30 വരെ കേന്ദ്ര ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുമ്പാകെയാണ് ഇരു സംസ്ഥാനങ്ങളും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കുക. 


കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് റൂഡി എംപിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വകുപ്പ് സെക്രട്ടറിമാരും എംപിമാരായ ജെബി മേത്തർ, ഡീൻ കുര്യാക്കോസ് എന്നിവരും പങ്കെടുക്കും. ‘തമിഴ്‌നാടിന് ആവശ്യത്തിന് വെള്ളം, കേരളത്തിന് സുരക്ഷിതമായ പുതിയ ഡാം’ എന്ന തങ്ങളുടെ ഉറച്ച നിലപാട് കേരളം ഈ യോഗത്തിൽ ഔദ്യോഗികമായി അറിയിക്കും.


ഒരിടവേളയ്ക്ക് ശേഷം നടക്കുന്ന ഈ ചർച്ചയ്ക്ക് രാഷ്ട്രീയമായി വലിയ പ്രാധാന്യമാണുള്ളത്. പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളെ ശക്തമായി എതിർക്കുമെന്നും ജലനിരപ്പ് 152 അടിയായി ഉയർത്താൻ ശ്രമിക്കുമെന്നും തമിഴ്‌നാട്ടിലെ വിജയ്‍യുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ തങ്ങളുടെ ആദ്യ നയപ്രഖ്യാപനത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. 

ഈയൊരു കടുത്ത നിലപാടിലേക്ക് തമിഴ്‌നാട് നീങ്ങുന്ന പശ്ചാത്തലത്തിൽ, മൂന്നാറിൽ നടക്കുന്ന ഇന്നത്തെ ചർച്ച ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ വലിയ രാഷ്ട്രീയ-സാമൂഹിക പ്രാധാന്യമുള്ള ഒന്നായി മാറിയിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network