രാജ്യത്ത് ഖലിസ്ഥാൻ ഭീകരർ ആക്രമണത്തിന് തുനിഞ്ഞേക്കുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്; ഡൽഹിയിലും ഉത്തരാഖണ്ഡിലും അതീവ ജാഗ്രതാ നിർദ്ദേശം

രാജ്യത്ത് ഖലിസ്ഥാൻ ഭീകരർ ആക്രമണത്തിന് തുനിഞ്ഞേക്കുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്; ഡൽഹിയിലും ഉത്തരാഖണ്ഡിലും അതീവ ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹി: രാജ്യത്ത് ഖലിസ്ഥാൻ ഭീകരർ ആക്രമണത്തിന് തുനിഞ്ഞേക്കുമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെത്തുടർന്ന് ഡൽഹിയിലും ഉത്തരാഖണ്ഡിലും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ആരാധനാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടന്നേക്കാമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. 

ഇമെയിൽ വഴിയാണ് ഭീഷണി ലഭിച്ചത്. ഇതിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ പ്രത്യേകം പരാമർശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഉത്തരാഖണ്ഡിൽ അറസ്റ്റിലായ നാല് നിഹാംഗുകളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതരുമായി മൂന്ന് ദിവസം നീണ്ടുനിന്ന തർക്കങ്ങൾക്കും ക്രമസമാധാന പ്രശ്‌നങ്ങൾക്കും പിന്നാലെയാണ് ഈ ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. 

ഭീഷണിയുടെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങളിലും പ്രധാന സർക്കാർ ഓഫീസുകളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. സാഹചര്യം നേരിടാൻ പോലീസ് കേന്ദ്രസേനാ വിഭാഗങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. ഭീഷണി സന്ദേശം അയച്ച ഇമെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമായി തുടരുകയാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network