തമിഴ്നാടിന്റെ വികസനമാണ് പ്രധാനം; ആരുടെയും ‘ബി’ ടീം അല്ലെന്ന് വിജയ്

ചെന്നൈ: നിയമസഭയിൽ പ്രത്യേക ആക്‌ഷനുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ആദ്യ നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനം നാടകീയമായിരുന്നു. കൊണ്ടും കൊടുത്തും ടിവികെയും ഡിഎംകെയും സഭയിൽ വാക് യുദ്ധം നടത്തി. എതിരാളികളെ നോക്കി ‘ഈവിൾസ്, ഈവിൾസ് എന്നു ഡെവിൾസ് പറയാൻ പാടില്ല ’ എന്ന് പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കു വിജയ് മറുപടി നൽകി. 


പിന്നാലെ, പ്രസംഗത്തിന്റെ അവസാനം സ്റ്റാലിൻ തിരഞ്ഞെടുപ്പു പ്രചാരണത്തിനു കാണിച്ച ‘പുഷ്പ’ ആക്‌ഷൻ സ്പീക്കറുടെ അനുവാദത്തോടെ അനുകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ കന്നിപ്രസംഗം സിനിമ സ്റ്റൈലിൽ അവസാനിപ്പിച്ചത്.


പ്രതിപക്ഷ വോക്കൗട്ടിനു പിന്നാലെ അവരെ കഥ പറഞ്ഞു മുഖ്യമന്ത്രി കടന്നാക്രമിച്ചു. ‘ഒരു കുട്ടിക്കഥ പറയാം; പാടത്ത് ഒറ്റയ്ക്കു നിൽക്കുന്ന മുതിർന്നയാളോടു ഒരു കുട്ടി ചോദിച്ചു എന്താണ് തേടുന്നതെന്ന് ? നിന്റെ പിതാവിനെയാണെന്നായിരുന്നു മറുപടി’. ഉദയനിധി സ്റ്റാലിനെ ഉന്നംവച്ചായിരുന്നു വിമർശനം. 
‘ചെങ്കൽപ്പെട്ട് കോടതിയിൽ ഭർത്താവിനെ തേടുന്ന ഭാര്യയുടെ കഥ’യുണ്ടെന്നാണ് ഉദയനിധി തിരിച്ചടിച്ചത്. വിജയ്‌യും ഭാര്യയും തമ്മിലുള്ള വിവാഹമോചന കേസ് ചെങ്കൽപ്പെട്ട് കോടതിയിൽ നടക്കുകയാണ്.

തമിഴ്നാടിന്റെ വികസനമാണ് പ്രധാനമെന്നും ഞങ്ങൾ ആരുടെയും ‘ബി’ ടീം അല്ലെന്നും മുഖ്യമന്ത്രി വിജയ് പറഞ്ഞു. സിനിമ ഷൂട്ടിങ്ങിനിടെ വന്ന് മുഖ്യമന്ത്രിയായെന്നാണ് എനിക്കു നേരെയുള്ള വിമർശനം. അതു റീൽ മാത്രമാണ് റിയൽ അല്ല. ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങൾ നടത്തിയാണ് ഇതുവരെയെത്തിയതെന്നും വിജയ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !