ഈരാറ്റുപേട്ട: ജില്ലയിലെ ഏറ്റവും വലിയ താലൂ ക്കായ മീനച്ചിൽ താലൂക്ക് വിഭജിച്ച് ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാർ താലൂക്ക് രൂപവത്കരിക്കുമെന്നുള്ള മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച പ്രഖ്യാപനം ജനങ്ങൾ വളരെ പ്രതീക്ഷയിൽ.
പൂഞ്ഞാർതാലുക്കെന്നആവശ്യത്തിന് ആറ് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്.1964ൽ ഈരാറ്റുപേട്ട ബ്ലോക്ക് ഓഫിസ് കെ ട്ടിടത്തിന്റെ ഉദ്ഘാടന വേളയിൽ അന്നത്തെ പൂ ഞ്ഞാർ എം.എൽ.എയും റവന്യൂ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ടി.എ. തൊമ്മനാണ് ഈരാറ്റുപേട്ട കേന്ദ്രമാക്കി താലൂക്ക് എന്ന ആവശ്യം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞത്.തുടർന്ന് എം.എൽ.എ മാരായി വന്ന വരെല്ലാം പ്രകടന പത്രികയിലുൾപ്പെടുത്തിയിട്ടും വർഷങ്ങൾപിന്നിടുമ്പോഴും ഈരാറ്റുപേട്ട കേന്ദ്രീകരി ച്ച് താലൂക്ക് വന്നില്ല. ഇപ്പോഴത്തെ പൂഞ്ഞാർ എം.എൽ.എ അഡ്വ. എം. ജെ.സെബാസ്റ്റ്യനാണ് ഈ ആവശ്യം യു .ഡി .എഫ് സർക്കാരിൽ ഉന്നയിച്ചത്.
മീനച്ചിൽ താലൂക്കിൽ 28 വില്ലേജുകളാ ണുള്ളത്. മീനച്ചിൽ താലൂക്ക് ആസ്ഥാനമായ പാ ലായിലെത്തണമെങ്കിൽ മലയോര വില്ലേജുകളിൽ നിന്ന് 32 കിലോമീറ്റർ സഞ്ചരിക്കണം.
മീനച്ചിൽ താലൂക്കിലെ മൂന്നിലവ്, മേലുകാവ്, തലനാട്, തീക്കോയി, പൂഞ്ഞാർ, പൂഞ്ഞാർ തെ ക്കേക്കര, പൂഞ്ഞാർ നടുഭാഗം, ഈരാറ്റുപേട്ട, ത ലപ്പലം, കൊണ്ടൂർ, കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിക്കൽ വില്ലേജുകൾ ഉൾപ്പെടുത്തി പൂഞ്ഞാർ താലൂക്ക് രൂപവത്കരിക്കണമെന്നുള്ള റിപ്പോർട്ട് 2017ൽ ലാൽഡ് റവന്യൂ കമീഷണർ, അഡീഷനൽ ചീഫ് സെക്രട്ടറി റവന്യൂ എഫ് വകുപ്പിന് നൽകി യിരുന്നു.
ഈ റിപ്പോർട്ടിനുശേഷം കുന്നംകുളം, പ യ്യന്നൂർ, അട്ടപ്പാടി എന്നീ താലൂക്കുകൾ എൽ.ഡി.എഫ് സർക്കാർ രൂപവത്കരിച്ചിരുന്നു. വികസന സാധ്യതയുള്ള പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് നിർദിഷ്ട താ ലൂക്ക്. ബഹുഭൂരിപക്ഷം വില്ലേജുകളും മലയോര മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. ടൂറിസം കേ ന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ മല,
മാർമല അരുവി, അയ്യമ്പാറ എന്നീ പ്രദേ ശങ്ങൾ ഉൾക്കൊ ള്ളുന്നതാണ് നിർദിഷ്ട താലൂക്ക്.
താലൂക്ക് രൂപവത് കരിക്കുകയാണ ങ്കിൽ ഈ പ്രദേശ ങ്ങളുടെ വൻ വി കസനത്തിന് വഴി യൊരുക്കും. മൂന്നി ലവ്, മേലുകാവ് വി ല്ലേജുകൾ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഭൂരിപക്ഷമുള്ള വില്ലേജുകളാണ്. കോട്ടയം ജില്ല യിൽ വളരെയധികം പ്രകൃതിക്ഷോഭം നിലവിൽ അനുഭവപ്പെടുന്ന വില്ലേജുകളാണ് പൂഞ്ഞാർ നടുഭാഗം, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തലനാട് വില്ലേജുകൾ.
ദ്രുതഗതിയിൽ സഹായം എത്തിക്കുന്നതി നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ എകോപി പ്പിക്കുന്നതിനും പുതിയ താലൂക്ക് സഹായകമാവും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.