അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന്റെ സൈനിക നടപടി; ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന്റെ സൈനിക നടപടി; ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: ഒരിടവേളയ്ക്കുശേഷം അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാന്റെ സൈനിക നടപടി. അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തിയിൽ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. തുടർന്ന് ഭീകരരുടെ ഒളിയിടങ്ങളിലും സുരക്ഷിത താവളങ്ങളിലും ആക്രമണം നടത്തിയതായും പാക്കിസ്ഥാൻ അവകാശപ്പെട്ടു. 


പക്ടിയ, പക്ടിക്ക, കുനാർ മേഖലകളിലെ മൂന്ന് കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. പാക്കിസ്ഥാനിൽ അഫ്ഗാനിസ്ഥാൻ ഭീകരർ നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായാണ് സൈന്യത്തിന്റെ നീക്കമെന്ന് പാക്ക് മന്ത്രി അത്താവുല്ല തരാർ പറഞ്ഞു.

അതേസമയം, പാക്ക് ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് താലിബാൻ അവകാശപ്പെട്ടു. കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് താലിബാൻ സർക്കാർ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു.


ആക്രമണം ഭീരുത്വം നിറഞ്ഞ പ്രകോപനമാണെന്നും സബീഹുല്ല കൂട്ടിച്ചേർത്തു.

പാക്ക് അർധസൈനിക വിഭാഗമായ സിന്ധ് റെയ്ഞ്ചേഴ്സിന്റെ കറാച്ചിയിലെ ഓഫിസിൽ നടന്ന സ്ഫോടനത്തിൽ 3 സൈനികർ കൊല്ലപ്പെട്ടതിനു അടുത്ത ദിവസമാണ് അഫ്ഗാനിൽ പാക്കിസ്ഥാന്റെ ആക്രമണം. പാക്കിസ്ഥാനിൽ സൈന്യത്തെയും പൊലീസിനെയും ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങളിൽ അടുത്തിടെ വൻ വർധനയാണുണ്ടായത്. 

അഫ്ഗാനിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ തെ‌ഹ്‌രീകെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ആണ് ആക്രമണങ്ങൾക്കു പിന്നിലെന്നാണ് പാക്കിസ്ഥാൻ ആരോപിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network