പ്രൈവറ്റ് ബസ്സിന് മുൻപില്‍ സ്കൂട്ടര്‍ വട്ടം വച്ചു:, ചോദ്യം ചെയ്ത ബസ് ഡ്രൈവറെ സ്കൂട്ടറിന്‍റെ താക്കോല്‍ ഉപയോഗിച്ച്‌ മുഖത്ത് കുത്തി പരിക്കേല്പിച്ചു

പ്രൈവറ്റ് ബസ്സിന് മുൻപില്‍ സ്കൂട്ടര്‍ വട്ടം വച്ചു:, ചോദ്യം ചെയ്ത ബസ് ഡ്രൈവറെ സ്കൂട്ടറിന്‍റെ താക്കോല്‍ ഉപയോഗിച്ച്‌ മുഖത്ത് കുത്തി പരിക്കേല്പിച്ചു

കൊച്ചി: വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആലുവ പൈപ്പ്‌ലൈൻ റോഡ് ഭാഗത്ത്‌, ഫ്രണ്ട്ഷിപ് ഹൗസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വിഷ്ണു(38)വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രല്‍ ജയിലിലടച്ചത്.

കഴിഞ്ഞ ഏപ്രില്‍ അവസാനം ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ വച്ച്‌ ഇയാളും കൂട്ടാളിയും ചേർന്ന് ഒരു പ്രൈവറ്റ് ബസ്സിന് മുൻപില്‍ സ്കൂട്ടർ വട്ടം വച്ച്‌ മാർഗ തടസം ഉണ്ടാക്കിയത് ചോദ്യം ചെയ്ത ബസ് ഡ്രൈവറെ സ്കൂട്ടറിന്റെ താക്കോല്‍ ഉപയോഗിച്ച്‌ മുഖത്ത് കുത്തിയും, ദേഹോപദ്രവം ഏല്‍പ്പിച്ചും പരിക്കേല്‍പ്പിച്ചു, ഇത്‌ തടയാൻ ശ്രമിച്ച മറ്റൊരു പ്രൈവറ്റ് ബസ്സിലെ ജീവനക്കാരനെയും ആക്രമിച്ച്‌ ബസിന്റെ ഗ്ലാസ്സ് തല്ലി തകർത്തു. ഇതിന് ആലുവ ഈസ്റ്റ്‌ പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ പ്രതിയായതിനെ തുടർന്നാണ് നടപടി.

എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടർ പ്രിയങ്ക ജി ആണ് ഉത്തരവിട്ടത്. 2021ന് ശേഷം ആലുവ ഈസ്റ്റ്‌ പൊലീസ് സ്റ്റേഷൻ പരിധിയില്‍ മാത്രം 3 വധശ്രമ കേസിലും മറ്റ് അടിപിടി കേസിലും ഉള്‍പ്പെട്ടയാളാണ് ഇയാള്‍.

ആലുവ ഈസ്റ്റ്‌ പൊലീസ് ഇൻസ്പെക്ടർ കെ ജി ഗോപകുമാർ, സബ് ഇൻസ്‌പെക്ടർ ജോസി എം ജോണ്‍സൻ, സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ എം വി ബിനോയ്‌, അൻവർ ഹുസൈൻ, സിവില്‍ പൊലീസ് ഓഫീസർമാരായ അരവിന്ദ് വിജയൻ, എംഎസ് അഭിലാഷ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. ഈ വർഷം ഇതുവരെ റൂറല്‍ ജില്ലയില്‍ നിരന്തര കുറ്റവാളികളായ 14 പേരെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network