മലയാളികളെ പറ്റിക്കുന്ന പരിപാടി: ഒറ്റരാത്രികൊണ്ട് 'സിറ്റി ഫാസ്റ്റ്' സര്‍വീസുകളാക്കി മാറ്റി; ഇതിലും ഭേദം കട്ടപ്പാരയും കൊണ്ട് കക്കാന്‍ ഇറങ്ങുന്നതായിരുന്നു',

മലയാളികളെ പറ്റിക്കുന്ന പരിപാടി: ഒറ്റരാത്രികൊണ്ട് 'സിറ്റി ഫാസ്റ്റ്' സര്‍വീസുകളാക്കി മാറ്റി; ഇതിലും ഭേദം കട്ടപ്പാരയും കൊണ്ട് കക്കാന്‍ ഇറങ്ങുന്നതായിരുന്നു',

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ യുഡിഎഫ് സര്‍ക്കാര്‍ വാഗ്ദാനലംഘനം നടത്തിയെന്ന് ആരോപിച്ച് സംസ്ഥാന വ്യാപക പ്രതിഷേധവുമായി ബിജെപി.

എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമുള്ള കെഎസ്ആര്‍ടിസി ഓഫിസുകളിലേക്കും ഡിപ്പോകളിലേക്കും പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കും മലയാളികളെ കൂട്ടത്തോടെ പറ്റിക്കുന്ന പരിപാടിയാണ് കെഎസ്ആര്‍ടിസിയിലെ 'സൗജന്യ യാത്ര' എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. '
കേരളത്തില്‍ ഓടിക്കൊണ്ടിരുന്ന മൂവായിരത്തിലധികം ഓര്‍ഡിനറി ബസുകളില്‍ ഭൂരിഭാഗവും ഒറ്റരാത്രികൊണ്ട് 'സിറ്റി ഫാസ്റ്റ്' സര്‍വീസുകളാക്കി മാറ്റി, സ്ത്രീകളുടെ സൗജന്യ യാത്രാപരിധിയില്‍ നിന്ന് അട്ടിമറിച്ചിരിക്കുന്നു!. ഇന്ന് പേരിന് മാത്രം നൂറ് ബസുകള്‍ ഓടിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് നീക്കം. ഇതിലും ഭേദം കട്ടപ്പാരയും കൊണ്ട് കക്കാന്‍ ഇറങ്ങുന്നതായിരുന്നു കോണ്‍ഗ്രസ്സേ' യെന്നും ബിജെപിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്കില്‍ കുറിച്ചു

സംസ്ഥാന വ്യാപകമായി നടക്കുന്ന സമര പരിപാടികള്‍ക്ക് ബിജെപിയുടെ മുതിര്‍ന്ന സംസ്ഥാന-ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കും. കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ സാധാരണ സര്‍വീസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് ബിജെപിയുടെ തീരുമാനം.

തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനം പൂര്‍ണമായി പാലിക്കാതെ ജനങ്ങളെ വഞ്ചിക്കുകയാണ് യുഡിഎഫ് സര്‍ക്കാരെന്നും ബിജെപി ആരോപിച്ചു. സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളില്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യ യാത്ര ഒരുക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ അധികാരത്തിലെത്തിയ ശേഷം സര്‍ക്കാര്‍ വാഗ്ദാനം പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് മാത്രമല്ല, ഓര്‍ഡിനറി വിഭാഗത്തില്‍ സര്‍വീസ് നടത്തിയിരുന്ന ബസുകളുടെ സ്വഭാവം തന്നെ മാറ്റി സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ ആനുകൂല്യം നിഷേധിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network