ചെറുപ്രായത്തിൽ വലിയ ചുവടുവെപ്പ്: ലളിതാസഹസ്രനാമം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌ത് 13കാരൻ, അഭിനന്ദനവുമായി കളക്ടർ ,

ആലപ്പുഴ: ട്വൻറി 20(T20) ക്രിക്കറ്റിൽ വിസ്മയമായി മാറിയ പതിനഞ്ചുകാരൻ വൈഭവിനെ കായികലോകത്തിന് മുഴുവൻ അറിയാം.

എന്നാൽ ഇപ്പോൾ ഇതാ അറിവിന്റെയും സാഹിത്യത്തിന്റെയും ലോകത്ത് തരംഗം സൃഷ്ടിച്ചുകൊണ്ട് കേരളത്തിലെ ആലപ്പുഴയിൽ നിന്നും മറ്റൊരു പതിമൂന്നുകാരൻ വൈഭവ് രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഹൈന്ദവ ആത്മീയ ഗ്രന്ഥമായ ശ്രീ ലളിതാസഹസ്രനാമത്തിലെ കഠിനമായ തത്വങ്ങളെ അതീവ ലളിതമായ ഇംഗ്ലീഷ് ഭാഷയിൽ പരിചയപ്പെടുത്തുന്ന അപൂർവ്വ പുസ്തകം രചിച്ചാണ് ഈ കൊച്ചു മിടുക്കൻ അത്ഭുതമായി മാറിയിരിക്കുന്നത്.

കായംകുളം ശ്രീനാരായണ സെൻട്രൽ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ വൈഭവ് എ. പിള്ളയാണ് ഈ അതുല്യ നേട്ടം കൈവരിച്ചത്. വൈഭവ് രചിച്ച 'എ ഡിവൈൻ വോയേജ്' (A Divine Voyage) എന്ന ഈ പുസ്തകം കൊച്ചുകുട്ടികൾക്ക് വരെ വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ പാകത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ സവിശേഷമായ സാഹിത്യ സംഭാവനയെ മാനിച്ച് പ്രശസ്തമായ 'ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്സിന്റെ' അംഗീകാരവും ഈ കൊച്ചുമിടുക്കനെ തേടിയെത്തിയിട്ടുണ്ട്.

ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി. നായരാണ് ഈ അത്ഭുത പ്രതിഭയെ തന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെ ലോകത്തിന് മുൻപിൽ പരിചയപ്പെടുത്തിയത്. റെക്കോർഡ് നേട്ടത്തിന്റെ സന്തോഷം പങ്കുവെക്കാനായി വൈഭവ് കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ നേരിട്ടെത്തി ജില്ലാ കളക്ടറെ കണ്ടിരുന്നു.

വൈഭവിനെ നേരിട്ട് അഭിനന്ദിച്ചുകൊണ്ട് ജില്ലാ കളക്ടർ കുറിച്ച വാക്കുകൾ ഇങ്ങനെയാണ്: "ലളിത സഹസ്രനാമത്തിലെ തത്ത്വങ്ങളെ ലളിതമായ ഇംഗ്ലീഷിൽ, എ ഡിവൈൻ വോയേജ് എന്ന പുസ്തകം രചിച്ച 13 കാരനായ വൈഭവ് എന്ന കൊച്ചു മിടുക്കൻ കഴിഞ്ഞ ദിവസം എന്നെ കാണാൻ എത്തി. കായംകുളം ശ്രീനാരായണ സെൻട്രൽ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് വൈഭവ്.

കൊച്ചുകുട്ടികൾക്ക് വരെ എളുപ്പത്തിൽ മനസ്സിലാക്കാൻ പാകത്തിൽ ചിട്ടപ്പെടുത്തിയ ഈ പുസ്തകത്തിന് ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്സ് അംഗീകാരവും ലഭിച്ചു. ഈ സന്തോഷം പങ്കുവെക്കുവാനാണ് വൈഭവ് എന്നെ കാണാൻ വന്നത്." അറിവിന്റെ ലോകത്ത് വളരെ ചെറുപ്രായത്തിൽ തന്നെ വലിയ ചുവടുവെപ്പുകൾ നടത്തുന്ന വൈഭവ് എ. പിള്ളയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായും ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !