രാവിലെ എഴുന്നേറ്റയുടൻ ഫോണ്‍ നോക്കുന്നതും ബെഡ് കോഫി കുടിക്കുന്നതുമൊക്കെ നമ്മളില്‍ ഭൂരിഭാഗം പേരുടെയും സ്ഥിരം ശീലങ്ങളാണ്.
എന്നാല്‍, ദീർഘായുസ്സോടെയും വലിയ അസുഖങ്ങള്‍ ഇല്ലാതെയും ജീവിക്കാൻ രാവിലെ ചെയ്യുന്ന ചില ചെറിയ കാര്യങ്ങള്‍ മാറ്റിയാല്‍ മതിയെന്ന് പ്രശസ്ത ഹെല്‍ത്ത് എക്സ്പർട്ട് ഡോക്ടർ വാസിലി എലിയോപൗലോസ് വ്യക്തമാക്കുന്നു. കൂടുതല്‍ ഊർജ്ജസ്വലതയോടെ ഇരിക്കാൻ രാവിലെ ആദ്യത്തെ 90 മിനിറ്റിനുള്ളില്‍ നമ്മള്‍ നിർബന്ധമായും ചെയ്യേണ്ട 5 ലളിതമായ ശീലങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.1. രാവിലത്തെ സൂര്യപ്രകാശം
രാവിലെ എഴുന്നേറ്റ് 30 മിനിറ്റിനുള്ളില്‍ തന്നെ സൂര്യപ്രകാശം കണ്‍കോണുകളില്‍ എത്തുന്ന തരത്തില്‍ പുറത്തിറങ്ങുകയോ ജനലിലൂടെ നോക്കുകയോ ചെയ്യുക. മൊബൈല്‍ സ്ക്രീനുകളോ ടിവിയോ നോക്കുന്നതിന് മുൻപ് ഇത് ചെയ്യണം. നമ്മുടെ ശരീരത്തിന്റെ ജൈവഘടികാരത്തെ കൃത്യമായി നിലനിർത്താൻ ഇത് സഹായിക്കും.
പകല്‍ സമയത്ത് സജീവമായിരിക്കാൻ സഹായിക്കുന്ന 'കോർട്ടിസോള്‍', രാത്രി നല്ല ഉറക്കം തരുന്ന 'മെലറ്റോണിൻ' എന്നീ ഹോർമോണുകളുടെ ഉത്പാദനം കൃത്യമായ അളവിലാക്കാൻ ഈ രാവിലത്തെ വെയില്‍ കൊള്ളല്‍ അത്യാവശ്യമാണ്.
2. ഒരു ഗ്ലാസ് ഉപ്പുവെള്ളം
രാവിലെ എഴുന്നേറ്റ് ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ ഒരു ലിറ്റർ വെള്ളത്തില്‍ ഒരു നുള്ള് ഉപ്പ് (കടലുപ്പ് അല്ലെങ്കില്‍ നല്ല ഉപ്പ്) ചേർത്ത് കുടിക്കുക. രാത്രി 7-8 മണിക്കൂർ ഉറങ്ങിക്കഴിയുമ്പോള്‍ നമ്മുടെ ശരീരം ചെറിയ രീതിയില്‍ നിർജ്ജലീകരണത്തിന് വിധേയമായിട്ടുണ്ടാകും. ഉപ്പ് ചേർത്ത വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ ഇലക്‌ട്രോലൈറ്റുകളുടെ അളവ് വീണ്ടെടുക്കാനും, കോശങ്ങളുടെ പ്രവർത്തനം വേഗത്തിലാക്കാനും തലച്ചോറിന് നല്ല ഉണർവ് നല്‍കാനും സാധിക്കും.
3. കാപ്പിക്ക് മുൻപ് വ്യായാമം
രാവിലെ ബെഡില്‍ നിന്ന് എഴുന്നേറ്റയുടൻ ചായയോ കാപ്പിയോ കുടിക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാല്‍ കഫീൻ അടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നതിന് മുൻപ് 20 മുതല്‍ 30 മിനിറ്റ് വരെ എന്തെങ്കിലും ശാരീരിക അധ്വാനത്തില്‍ ഏർപ്പെടണം. കടുപ്പമുള്ള വ്യായാമം വേണമെന്നില്ല, ഒരു ചെറിയ നടത്തമോ ലളിതമായ സ്ട്രെച്ചിങ്ങോ ആയാലും മതി.വെറും വയറ്റില്‍ കാപ്പി കുടിക്കുമ്പോള്‍ ശരീരത്തില്‍ കോർട്ടിസോള്‍ പെട്ടെന്ന് വർദ്ധിക്കുന്നത് തടയാൻ ഈ ശീലം സഹായിക്കും.
4. പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം
രാവിലെ എഴുന്നേറ്റ് 90 മിനിറ്റിനുള്ളില്‍ തന്നെ പ്രഭാതഭക്ഷണം കഴിച്ചിരിക്കണം. ആ ഭക്ഷണത്തില്‍ കുറഞ്ഞത് 30 ഗ്രാം പ്രോട്ടീൻ എങ്കിലും അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. മുട്ട, ചെറുപയർ, കടല, പയർവർഗ്ഗങ്ങള്‍ എന്നിവ രാവിലത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് തടയുകയും ദിവസം മുഴുവൻ ഒരേപോലെയുള്ള ഊർജ്ജം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. കൂടാതെ പേശികളുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്.
5. സപ്ലിമെന്റുകള്‍ ഭക്ഷണത്തോടൊപ്പം
വിറ്റാമിൻ ഡി, ഒമേഗ-3, വിറ്റാമിൻ കെ2, മഗ്നീഷ്യം തുടങ്ങിയ സപ്ലിമെന്റുകള്‍ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കുന്നവരാണെങ്കില്‍ അത് പ്രഭാതഭക്ഷണത്തോടൊപ്പം തന്നെ കഴിക്കുക. ഇത് എല്ലാ ദിവസവും മരുന്ന് കഴിക്കാൻ മറന്നുപോകാതിരിക്കാൻ സഹായിക്കും.
കൂടാതെ ഭക്ഷണത്തിലെ കൊഴുപ്പുമായി ചേർന്ന് ഇത്തരം വിറ്റാമിനുകള്‍ ശരീരത്തിലേക്ക് എളുപ്പത്തില്‍ ആഗിരണം ചെയ്യപ്പെടാനും ഇത് സഹായിക്കും. ഈ അഞ്ച് ലളിതമായ ശീലങ്ങള്‍ നിങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയാല്‍ വലിയ അസുഖങ്ങള്‍ വരാതെ ശരീരത്തെ ദീർഘകാലം ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.