കേസുമായി ബന്ധപ്പെട്ട് സമൻസ്; കാടിനുള്ളിലേക്ക് കയറിപ്പോയ ഊര് മൂപ്പനെ കാണാതായി, അതീവ ജാഗ്രതയോടെ തെരച്ചില്‍ തുടരുന്നു

കേസുമായി ബന്ധപ്പെട്ട് സമൻസ്; കാടിനുള്ളിലേക്ക് കയറിപ്പോയ ഊര് മൂപ്പനെ കാണാതായി, അതീവ ജാഗ്രതയോടെ തെരച്ചില്‍ തുടരുന്നു

പത്തനംതിട്ട: കോന്നി കൊക്കാത്തോട് കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പനെ വനത്തിനുള്ളില്‍ കാണാതായി. 70 കാരനായ ഊര് മൂപ്പൻ മോഹൻദാസിനെയാണ് ശനിയാഴ്ച രാവിലെ മുതൽ കാണാതായത്.

രാവിലെ സമീപത്തെ വനത്തിലേക്ക് കയറിപ്പോയ മോഹൻദാസിനെ തേടി കരിപ്പാൻതോട് സ്റ്റേഷനിലെ വനപാലകരും കോന്നി പൊലീസും നാട്ടുകാരും ചേർന്ന് വനത്തിനുള്ളില്‍ വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 2023-ലെ ഒരു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മോഹൻദാസിന് സമൻസ് ലഭിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് മോഹൻദാസ് കാടുകയറിയതെന്നാണ് വിവരം. ഉള്‍വനത്തിലേക്ക് കയറിപ്പോയതിനാല്‍ അതീവ ജാഗ്രതയോടെയാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network